മാ​ല​മോ​ഷ​ണം:​ നാ​ടോ​ടി​ സ്ത്രീകൾ പി​ടി​യി​ൽ; പഴ്സുമായി കടന്ന യുവതികളെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു

ചാ​ത്ത​ന്നൂ​ർ: കൊ​ല്ലം റ​യി​ൽ​വേ​സ്റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് പൂ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന വ്യാ​ജേ​ന മാ​ല​മോ​ഷ​ണം ന​ട​ത്തു​ന്ന ത​മി​ഴ് നാ​ടോ​ടി സ്ത്രീ​ക​ൾ പാ​രി​പ്പ​ള്ളി പോലീ​സി​ന്‍റെ പി​ടി​യി​ലാ​യി.​തി​രു​പ്പൂ​ർ സ്വ​ദേ​ശി മു​നി​യ​മ്മ(30),തെ​ങ്കാ​ശി സ്വ​ദേ​ശി ദേ​വി​പ്രി​യ(22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നാ​വാ​യി​ക്കു​ള​ത്ത് നി​ന്ന് പാ​രി​പ്പ​ള്ളി​യി​ലേ​ക്ക് വ​ന്ന ടെ​മ്പോ ട്രാ​വ​ല​റി​ൽ വ​ച്ച് ര​ണ്ടേ​കാ​ൽ പ​വ​ൻ സ്വ​ർ​ണ്ണ​മാ​ല​യും എ​ഴു​നൂ​റു രൂ​പ​യും അ​ട​ങ്ങി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഉ​ഷാ​ദേ​വി​അ​മ്മ​യു​ടെ പ​ഴ്സ് പ്ര​തി​ക​ൾ മോ​ഷ്ടി​ച്ചു.​

പാ​രി​പ്പ​ള്ളി​യി​ലെ​ത്തി​യ​പ്പോ​ൾ പ​ഴ്സു​മാ​യി ഇ​റ​ങ്ങി ഒാ​ടി​യ പ്ര​തി​ക​ളെ നാ​ട്ടു​കാ​രും പാ​രി​പ്പ​ള്ളി പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ഇ​വ​രെ പ​ര​വൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts