കൊല്ലം -മുണ്ടയ്ക്കൽ റോഡ് തകർന്ന് അപകടാവസ്ഥയിൽ; പ്രതിഷേധിച്ച് നാട്ടുകാർ

കൊ​ല്ലം :മു​ണ്ട​യ്ക്ക​ൽ റോ​ഡ് ത​ക​ർ​ന്ന​നി​ല​യി​ലാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ പോ​ലും ന​ട​ത്താ​റി​ല്ല. കൊ​ല്ല​ങ്ങ​ളാ​യി ത​ക​ർ​ന്ന റോ​ഡി​ലൂ​ടെ ന​ട​ന്നു ത​ള​ർ​ന്ന കൊ​ല്ലം​മു​ണ്ട​ക്ക​ൽ നി​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. യാ​തൊ​രു അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്താ​തെ ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ് കൊ​ല്ലം മു​ണ്ട​ക്ക​ൽ ഭാ​ഗ​ത്തെ ഭൂ​രി​ഭാ​ഗ​വും റോ​ഡു​ക​ളും .

സി​റ്റി​പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​നു​മു​ന്നി​ൽ നി​ന്നും കൊ​ല്ലം ബീ​ച്ച് റോ​ഡ് ,കോ​ളേ​ജ് ജം​ഗ്ഷ​ൻ ,കൊ​ല്ലം പാ​പ​നാ​ശം തു​ട​ങ്ങി​യ തീ​ര​ദേ​ശ റോ​ഡു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഇ​ട റോ​ഡാ​ണ് ര​ണ്ടു​കൊ​ല്ല​മാ​യി ത​ക​ർ​ന്ന നി​ല​യി​ലാ​യ​ത്. പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ജ​ല അ​തോ​റി​റ്റി റോ​ഡ് സൈ​ഡു​ക​ളി​ൽ എ​ടു​ക്കു​ന്ന കു​ഴി​ക​ളാ​ണ് റോ​ഡ് ത​ക​രാ​ൻ ഇ​ട​യാ​ക്കു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

പ​ല​പ്പോ​ഴും​റോ​ഡ് വെ​ട്ടി​പൊ​ളി​ച്ച് കു​ഴി​ക​ളെ​ടു​ത്താ​ൽ അ​വ വേ​ണ്ട​പോ​ലെ മൂ​ടാ​റി​ല്ല. ഇ​ത് റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യ്ക്ക് ഇ​ട​യാ​ക്കു​ന്ന​താ​യി​നേ​ര​ത്തെ ആ​രോ​പ​ണ​മു​ണ്ട്. കോ​ള​ജ് -സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും,വ​യോ​ജ​ന​ങ്ങ​ളും ഉ​ൾ​പ്പ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന റോ​ഡു​ക​ളാ​ണി​ത്.

ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​രാ​ണ് കൂ​ടു​ത​ലാ​യി ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. രാ​ത്രി​യി​ലാ​ണ് അ​പ​ക​ട​ങ്ങ​ൾ ഏ​റെ ന​ട​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല.

ഇ​തി​നെ​തി​രെ ഹ്യൂ​മ​ൺ റൈ​റ്റ്സ് മി​ഷ​ൻ ഭാ​ര​വാ​ഹി ഗി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൽ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

Related posts