മോട്ടോർവാഹന ഭേദഗതി നിയമം നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പററ്റേഴ്സ് ഫെഡറേഷൻ

കൊ​ല്ലം : കേ​ന്ദ്ര്ര​സ​ർ​ക്കാ​രി​ന്‍റെ മോ​ട്ടോ​ർ വാ​ഹ​ന ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലും മാ​റ്റി​വെ​യ്ക്ക​ണ​മെ​ന്ന് ദി ​കേ​ര​ളാ സ്റ്റേ​റ്റ് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം. ​ബി. സ​ത്യ​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലോ​റ​ൻ​സ് ബാ​ബു​വും പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

റോ​ഡ് അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ എ​ന്ന പേ​രി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന നി​യ​മം ഗ​താ​ഗ​ത​മേ​ഖ​ല​യി​ൽ ക​ട​ന്നു​ക​യ​റു​വാ​ൻ വ​ൻ​കി​ട കു​ത്ത​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കു​മെ​ന്നും ഇ​ത് പൊ​തു​മേ​ഖ​ല​യേ​യും സ്വ​കാ​ര്യ മേ​ഖ​ല​യേ​യും ഒ​രു​പോ​ലെ ന​ശി​പ്പി​ക്കു​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. പു​തി​യ മോ​ട്ടോ​ർ വാ​ഹ​ന ച​ട്ട​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ കു​ത്ത​നെ വ​ർ​ദ്ധി​പ്പി​ച്ച​തു​വ​ഴി ഇ​രു​ച​ക്ര​വാ​ഹ​ന​മ​ട​ക്ക​മു​ള്ള വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കും മോ​ട്ടോ​ർ വാ​ഹ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും​ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കും.

സം​സ്ഥാ​ന​ത്ത് സെ​പ്റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ ഈ ​നി​യ​മം ന​ട​പ്പി​ലാ​ക്കി​യ​പ്പോ​ൾ രാ​ജ​സ്ഥാ​ൻ, മ​ദ്ധ്യ​പ്ര​ദേ​ശ്, ആ​ന്ധ്ര, തെ​ലു​ങ്കാ​ന, പ​ശ്ചി​മ​ബം​ഗാ​ൾ, ത​മി​ഴ്നാ​ട് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ നി​യ​മം ന​ട​പ്പി​ലാ​ക്കാ​തെ മാ​റ്റി​വെ​യ്ക്കു​ക​യാ​ണു​ണ്ടാ​യ​ത്.സം​സ്ഥാ​ന​ത്തെ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കും മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ആ​ശ്വാ​സം ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​യെ​ന്ന നി​ല​യി​ൽ കേ​ന്ദ്ര​മോ​ട്ടോ​ർ വാ​ഹ​ന​നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​ത് മാ​റ്റി​വെ​യ്ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts