“അ​ഭി​പ്രാ​യ​ങ്ങ​ൾ വേ​റെ​യാ​കാം, ല​ക്ഷ്യം ഒ​ന്നു​ത​ന്നെ’ – അ​മി​താ​ഭ് ബ​ച്ച​ൻ

ബോ​ളി​വു​ഡ് ഇ​തി​ഹാ​സ​താ​രം അ​മി​താ​ഭ് ബ​ച്ച​ൻ മ​ക​ൻ അ​ഭി​ഷേ​കു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചും ത​ല​മു​റ​ക​ൾ ത​മ്മി​ലു​ള്ള പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തെ​ക്കു​റി​ച്ചും മ​ന​സു​തു​റ​ന്നു. ര​ണ്ടു ത​ല​മു​റ​ക​ൾ​ക്കു വ്യ​ത്യ​സ്ത കാ​ഴ്ച​പ്പാ​ടു​ക​ൾ ഉ​ണ്ടാ​കാ​മെ​ങ്കി​ലും ല​ക്ഷ്യം ഒ​ന്നു​ത​ന്നെ​യാ​യി​രി​ക്കു​മെ​ന്ന സ​ന്ദേ​ശ​മാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ ബ്ലോ​ഗി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

‘അ​ച്ഛ​നും മ​ക​നും ഒ​രേ വേ​ദി​യി​ലി​രി​ക്കു​ന്നു; അ​വ​രു​ടെ ആ​ശ​യ​ങ്ങ​ൾ വ്യ​ത്യ​സ്ത​മാ​യി​രി​ക്കാം… എ​ന്നാ​ൽ ല​ക്ഷ്യം ഒ​ന്നു​ത​ന്നെ​യാ​ണ്’ – ബ​ച്ച​ൻ കു​റി​ച്ചു. പു​തി​യ ത​ല​മു​റ​യു​ടെ തീ​രു​മാ​ന​ങ്ങ​ളെ​യും കാ​ഴ്ച​പ്പാ​ടു​ക​ളെ​യും ബ​ഹു​മാ​നി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ബ​ച്ച​ൻ ഓ​ർ​മി​പ്പി​ച്ചു. പ​ര​സ്പ​ര സ്നേ​ഹ​ത്തി​ലും ബ​ഹു​മാ​ന​ത്തി​ലും ഊ​ന്നി​യു​ള്ള ആ​ശ​യ​വി​നി​മ​യം പൊ​തു​വാ​യ ല​ക്ഷ്യ​ങ്ങ​ളി​ലേ​ക്കെ​ത്തു​മെ​ന്നും ബ​ച്ച​ൻ പ​റ​ഞ്ഞു.

നി​ല​വി​ൽ ‘കോ​ൻ ബ​നേ​ഗ ക്രോ​ർ​പ​തി’ (കെ​ബി​സി) യു​ടെ 18-ാം സീ​സ​ണി​ന്‍റെ തി​ര​ക്കു​ക​ളി​ലാ​ണ് അ​മി​താ​ഭ് ബ​ച്ച​ൻ.

Related posts

Leave a Comment