“ ഞാ​ന്‍ ക​ല്യാ​ണം ക​ഴി​ച്ച​ത് ഒ​രു കു​ട്ടി​യെ​യാ​ണ് ”-ഫഹദ് ഫാസിൽ

ഫ​ഹ​ദ് ഫാ​സി​ല്‍ നാ​യ​ക​നാ​യ പു​തി​യ ചി​ത്ര​മാ​ണ് ഡോ​ണ്ട് ട്ര​ബി​ള്‍ ദ ​ട്ര​ബി​ള്‍. തെ​ലു​ങ്കി​ന് പു​റ​മെ മ​ല​യാ​ള​ത്തി​ലും ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​ന്‍ പ​രി​പാ​ടി​യി​ല്‍ ന​ട​ന്‍ സൂ​ര്യ​യും സം​വി​ധാ​യ​ക​ന്‍ എ​സ്.​എ​സ്. രാ​ജ​മൗ​ലി​യും അ​ട​ക്ക​മു​ള്ള​വ​രെ​ത്തി​യി​രു​ന്നു.

ഈ ​പ​രി​പാ​ടി​യി​ല്‍ നി​ന്നു​ള്ള ഫ​ഹ​ദി​ന്‍റെ വി​ഡി​യോ വൈ​റ​ലാ​വു​ക​യാ​ണ്. ത​ന്‍റെ ഭാ​ര്യ​യാ​യ ന​ടി ന​സ്രി​യെ​ക്കു​റി​ച്ച് ഫ​ഹ​ദ് ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​മാ​ണ് വൈ​റ​ലാ​കു​ന്ന​ത്. താ​ന്‍ വി​വാ​ഹം ക​ഴി​ച്ച​ത് ഒ​രു കു​ട്ടി​യെ​യാ​ണെ​ന്നാ​ണ് ഫ​ഹ​ദ് പ​റ​യു​ന്ന​ത്. കു​ട്ടി​ക​ളു​മാ​യി ഇ​ട​പെ​ടു​ന്ന​തി​ല്‍ ത​നി​ക്കു​ള്ള ക​ഴി​വി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു താ​രം. ടോ​ണ്ട് ട്ര​ബി​ള്‍ ദ ​ട്ര​ബി​ളി​ല്‍ ഫ​ഹ​ദി​നൊ​പ്പം ബാ​ല​താ​രം സാ​റ പ​ലേ​ക്ക​റും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.

”ഞാ​നൊ​രു കു​ട്ടി​യെ​യാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്. കു​ട്ടി​ക​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് എ​നി​ക്കു​ള്ള ക​ഴി​വും ക്ഷ​മ​യും ഗം​ഭീ​ര​മാ​ണെ​ന്ന് പ​റ​യു​ന്ന​വ​രോ​ട് എ​ന്‍റെ വീ​ട്ടി​ല്‍ ഒ​രാ​ളു​ണ്ടെ​ന്ന് ഞാ​ന്‍ പ​റ​യും. പി​ന്നെ ഞാ​ന്‍ എ​ന്നെ കൈ​കാ​ര്യം ചെ​യ്യു​ന്നൊ​രു കു​ട്ടി​യെ ക​ണ്ടു​മു​ട്ടി. ഞാ​ന്‍ ഡ​യ​ലോ​ഗ് തെ​റ്റി​ക്കു​മ്പോ​ള്‍ ഇ​വ​ള്‍ എ​ന്നെ തി​രു​ത്തി. ഇ​ത് ഇ​ങ്ങ​നെ​യാ​ണെ​ന്ന് പ​റ​യും. എ​ന്‍റെ ഡ​യ​ലോ​ഗും ഇ​വ​ള്‍ കാ​ണാ​തെ പ​ഠി​ച്ചി​രു​ന്നു. ഇ​ത്ര​യും ക്ഷ​മ​യു​ള്ളൊ​രു സ​ഹ​താ​രം എ​നി​ക്ക് മു​മ്പ് ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​ന്ന് വ​രെ എ​ന്‍റെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട സ​ഹ​താ​രം ഇ​വ​ളാ​ണ്” എ​ന്നാ​ണ് ഫ​ഹ​ദ് പ​റ​യു​ന്ന​ത്.

താ​നൊ​രു സി​നി​മാ ന​ട​നാ​കു​മെ​ന്ന് ആ​ദ്യ​മാ​യി പ​റ​ഞ്ഞ​ത് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യും ന​ട​നു​മാ​യ വി​ജ​യ് ആ​ണെ​ന്നും ഫ​ഹ​ദ് പ​ങ്കു​വ​ച്ചു. ആ​ദ്യ​മാ​യി വി​ജ​യ് സാ​റി​നെ കാ​ണു​ന്ന​ത് ‘കാ​ത​ലു​ക്ക് മ​ര്യാ​ദെ’ സി​നി​മ​യു​ടെ സെ​റ്റി​ൽ വ​ച്ചാ​യി​രു​ന്നു. അ​ച്ഛ​ന്‍റെ (ഫാ​സി​ൽ) സി​നി​മ​യാ​യി​രു​ന്നു. ഞ​ങ്ങ​ളു​ടെ വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. ഞാ​ൻ വെ​ക്കേ​ഷ​ന് വ​ന്ന​താ​യി​രു​ന്നു. അ​ന്ന് എ​നി​ക്ക് 12-13 വ​യ​സു​ണ്ടാ​കും.

അ​ന്നാ​ണ് വി​ജ​യ് സാ​ർ എ​ന്നോ​ട് ഒ​രു ന​ട​നാ​കു​മെ​ന്നു പ​റ​ഞ്ഞ​ത്. ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രാ​ൾ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. അ​ന്ന് അ​ധി​ക​മൊ​ന്നും സം​സാ​രി​ച്ചി​ല്ല. എ​ന്നാ​ൽ സം​സാ​രി​ച്ച​ത് മു​ഴു​വ​ൻ സി​നി​മ​യെ​ക്കു​റി​ച്ചാ​യി​രു​ന്നു​വെ​ന്നും ഫ​ഹ​ദ് പ​റ​യു​ന്നു. വി​ജ​യ്യും ഫ​ഹ​ദും സി​നി​മ​യി​ൽ ഇ​തു​വ​രെ ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ ഒ​രു ജ്വ​ല്ല​റി​യു​ടെ പ​ര​സ്യ​ത്തി​ൽ വി​ജ​യ്യും ഫ​ഹ​ദും ഒ​രു​മി​ച്ച് വേ​ഷ​മി​ട്ടി​രു​ന്നു.

അ​തേ​സ​മ​യം ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​നാ​ണ് സി​നി​മ​യു​ടെ റി​ലീ​സ്. തെ​ലു​ങ്കി​ന് പു​റ​മെ മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്നു​ണ്ട്. സൗ​ര​ഭ് സ​ച്ച്‌​ദേ​വ​യും ചി​ത്ര​ത്തി​ലൊ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. രാ​ജ​മൗ​ലി​യാ​ണ് സി​നി​മ​യു​ടെ വി​ത​ര​ണം. ഫാ​ന്‍റ​സി ചി​ത്ര​മാ​യാ​ണ് ഡോ​ണ്ട് ട്ര​ബി​ള്‍ ദ ​ട്ര​ബി​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​ജോ​ഡി​യാ​ണ് ന​സ്രി​യ​യും ഫ​ഹ​ദ് ഫാ​സി​ലും. 2014 ലാ​യി​രു​ന്നു ഇ​രു​വ​രും വി​വാ​ഹി​ത​രാ​കു​ന്ന​ത്. ബാം​ഗ്ലൂ​ര്‍ ഡെ​യ്‌​സ് എ​ന്ന ചി​ത്ര​ത്തി​ല്‍ ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് വി​വാ​ഹം. ഇ​രു​വ​ര്‍​ക്കു​മി​ട​യി​ലെ പ്രാ​യ​വ്യ​ത്യാ​സം അ​ന്ന് വ​ലി​യ ച​ര്‍​ച്ച​യാ​യി മാ​റി​യി​രു​ന്നു. വി​വാ​ഹ​ശേ​ഷം ഒ​രി​ട​വേ​ള​യെ​ടു​ത്ത ന​സ്രി​യ പി​ന്നീ​ട് തി​രി​കെ വ​ന്നു. എ​ല്‍ ക്ലാ​സി​ക്കോ​യാ​ണ് ന​സ്രി​യ​യു​ടെ പു​തി​യ ചി​ത്രം.

Related posts

Leave a Comment