ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​റി​ല്‍ ഹി​ജാ​ബ് ധ​രി​ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യം ന്യാ​യ​മെ​ന്ന് എം​എ​സ്എ​ഫ് ! ക​ത്ത് പു​റ​ത്താ​യ​തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കെ ​തൊ​ഹാ​നി

ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​റി​നു​ള്ളി​ല്‍ ശി​ര​സ്സും കൈ​ക​ളും പൂ​ര്‍​ണ​മാ​യി മ​റ​യ്ക്കു​ന്ന ഹി​ജാ​ബ് സ​മാ​ന​മാ​യ വ​സ്ത്രം ധ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ത്ഥി​നി​ക​ളു​ടെ ആ​വ​ശ്യം തി​ക​ച്ചും ന്യാ​യ​മെ​ന്ന് എം​എ​സ്എ​ഫ്.

വി​ഷ​യം വി​വാ​ദ​വ​ല്‍​ക്ക​രി​ക്കു​ന്ന​ത് സം​ഘ​പ​രി​വാ​റാ​ണെ​ന്ന് എം​എ​സ്എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. കെ ​തൊ​ഹാ​നി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് പ്രി​ന്‍​സി​പ്പ​ലി​ന് ന​ല്‍​കി​യ ക​ത്തെ​ങ്ങ​നെ പു​റ​ത്ത് പോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​റി​നു​ള്ളി​ല്‍ ഹി​ജാ​ബ് ധ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത​തി​ലു​ള്ള ആ​ശ​ങ്ക​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യും ശി​ര​സ്സും കൈ​ക​ളും പൂ​ര്‍​ണ​മാ​യി മ​റ​യ്ക്കു​ന്ന വ​സ്ത്രം ധ​രി​ക്കാ​ന്‍ അ​നു​മ​തി തേ​ടി​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ ഏ​ഴ് വി​ദ്യാ​ര്‍​ത്ഥി​നി​ക​ള്‍ പ്രി​ന്‍​സി​പ്പ​ലി​ന് ന​ല്‍​കി​യ ക​ത്ത് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു വ​ന്നി​രു​ന്നു.

2020 എം​ബി​ബി​എ​സ് ബാ​ച്ചി​ലെ ഒ​രു വി​ദ്യാ​ര്‍​ത്ഥി​നി എ​ഴു​തി​യ ക​ത്തി​ല്‍ 2018, 2021, 2022 ബാ​ച്ചു​ക​ളി​ലെ ആ​റു വി​ദ്യാ​ര്‍​ത്ഥി​നി​ക​ളു​ടെ ഒ​പ്പു​മു​ണ്ട്.

ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​റി​നു​ള്ളി​ല്‍ ശി​ര​സ്സ് മ​റ​യ്ക്കാ​ന്‍ ത​ങ്ങ​ളെ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും മ​ത​വി​ശ്വാ​സ​മ​നു​സ​രി​ച്ച് മു​സ്ലീം സ്ത്രീ​ക​ള്‍​ക്ക് എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ഹി​ജാ​ബ് നി​ര്‍​ബ​ന്ധ​മാ​ണെ​ന്നു​മാ​ണ് ക​ത്തി​ല്‍ പ​റ​യു​ന്ന​ത്.

ഹി​ജാ​ബ് ധ​രി​ക്കു​ന്ന സ്ത്രീ​ക​ള്‍​ക്ക് മ​ത​പ​ര​മാ​യ രീ​തി​യി​ല്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ന്ന​തി​നൊ​പ്പം ഹോ​സ്പി​റ്റ​ല്‍, ഓ​പ്പ​റേ​ഷ​ന്‍ റൂം ​ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്കേ​ണ്ട​തു​മു​ണ്ടെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു.

ക​ത്ത് കി​ട്ടി​യ​താ​യി കോ​ളേ​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ലി​നെ​റ്റ് ജെ ​മോ​റി​സ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ല്‍ ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​റി​ല്‍ ഹി​ജാ​ബ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ ആ​വ​ശ്യ​ത്തി​നെ​തി​രേ ഐ​എം​എ രം​ഗ​ത്തെ​ത്തി.

തി​യേ​റ്റ​റി​ല്‍ പാ​ലി​ക്കേ​ണ്ട​ത് അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണെ​ന്നും മു​ന്‍​ഗ​ണ​ന ന​ല്‍​കേ​ണ്ട​ത് രോ​ഗി​യു​ടെ സു​ര​ക്ഷ​ക്കാ​ണെ​ന്നും ഐ​എം​എ വ്യ​ക്ത​മാ​ക്കി.

അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട സ്‌​ക്ര​ബ് ജാ​ക്ക​റ്റു​ക​ളാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റു​ക​ളി​ല്‍ ധ​രി​ക്കു​ന്ന​ത്.

രോ​ഗി​യെ പ​രി​ച​രി​ക്കു​മ്പോ​ള്‍ കൈ​ക​ള്‍ ഇ​ട​ക്കി​ടെ വൃ​ത്തി​യാ​ക്കാ​നു​ള്ള സൗ​ക​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് മു​ട്ടി​ന് മു​ക​ളി​ല്‍ ക​യ്യി​റ​ക്ക​മു​ള്ള ജാ​ക്ക​റ്റു​ക​ളു​ടെ രൂ​പ​ക​ല്‍​പ്പ​ന.

ഇ​ത് മാ​റ്റി ക​യ്യി​റ​ക്ക​മു​ള്ള സ്‌​ക്ര​ബ് ജാ​ക്ക​റ്റു​ക​ള്‍ വേ​ണ​മെ​ന്നും ശി​ര​സു​മൂ​ടു​ന്ന വി​ധ​ത്തി​ലു​ള്ള വ​സ്ത്രം ധ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് ഏ​ഴ് എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ത്ഥി​നി​ക​ള്‍ ഒ​പ്പി​ട്ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് പ്രി​ന്‍​സി​പ്പ​ലി​ന് ന​ല്‍​കി​യ ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment