പ​ൾ​സ​ർ സു​നി​യെ ദി​ലീ​പി​ന് പ​രി​ച​യ​പ്പെ​ടു​ത്തിയത് മുകേഷോ‍‍? പാ​ർ​ട്ടി പ്രതിരോധത്തി ലായെന്ന് ഒരു വിഭാഗം സിപിഎമ്മുകാർ; മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും സമരത്ത്; തനിക്ക് കൂടുതലൊന്നും പറയാനില്ലെന്ന് മുകേഷ് രാഷ്ട്രദീപികയോട്

mukeshതി​രു​വ​ന​ന്ത​പു​രം: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യി ആ​ക്ര​മി​ച്ച കേ​സി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യി​ൽ മുകേഷിന് പങ്കുണ്ടെന്ന ആരോപണം ശക്തമാകുന്നു.  കൊ​ല്ല​ത്തെ പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ഈ ആരോപണം ഉന്നയിച്ച് പ്രതിഷേധങ്ങൾ തുടങ്ങിക്കഴിഞ്ഞു. ന​ടി​യെ ആ​ക്ര​മി​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ കൊ​ടു​ത്ത 2013 കാ​ല​യ​ള​വിനോടനുബന്ധിച്ച്  പ​ൾ​സ​ർ സു​നി മു​കേ​ഷി​ന്‍റെ ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കി​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും പ​ൾ​സ​ർ സു​നി​യെ ദി​ലീ​പി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​കൊ​ടു​ത്ത​ത് മു​കേ​ഷാ​ണെ​ന്നുമാണ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ആ​രോ​പ​ണം.

എ​ന്നാ​ൽ ഈ ​ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ്ര​തി​ക​ര​ണം ചോ​ദി​ക്കാനായി മുകേഷിനെ രാഷ്ട്രദീപികയിൽ നിന്ന് വിളിച്ച പ്പോൾ ക​ഴി​ഞ്ഞ ദി​വ​സം താ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്നാ​ണ് മു​കേ​ഷ് പ്ര​തി​ക​രി​ച്ച​ത്. സി​പി​എ​മ്മി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന് മു​കേ​ഷ് കാ​ര​ണം പാ​ർ​ട്ടി പ്ര​തി​രോ​ധ​ത്തി​ലാ​യി​രി​ക്കു​ന്നു​വെ​ന്ന അ​ഭി​പ്രാ​യം സം​സ്ഥാ​ന നേ​താ​ക്ക​ളെ​യും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യെ​യും ധ​രി​പ്പി​ച്ചി​രു​ന്നു.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​മ്മ ജ​ന​റ​ൽ ബോ​ഡി​യോ​ഗ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ ക​യ​ർ​ത്ത് സം​സാ​രി​ച്ച സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ൾ ത​ന്നെ സി​പി​എം കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി മു​കേ​ഷി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. കൂ​ടാ​തെ പ​ര​സ്യ​മാ​യി ഖേ​ദ പ്ര​ക​ട​നം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലൂ​ടെ ന​ട​ത്ത​ണ​മെ​ന്നും കോ​ടി​യേ​രി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് മു​കേ​ഷ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ താ​ൻ ന​ട​ത്തി​യ ന​ട​പ​ടി​യി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​ത്.

അ​തേ സ​മ​യം സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​കേ​ഷി​നെ ചോ​ദ്യം ചെ​യ്യാ​മെ​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ല​പാ​ട് കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ കൂ​ട്ടാ​യ തീ​രു​മാ​ന​ത്തി​ന്‍റെ ഫ​ല​മാ​യി​ട്ടു​ണ്ടാ​യ​താ​ണെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.       പ​ൾ​സ​ർ സു​നി​യും മു​കേ​ഷി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം തെ​ളി​യി​ക്കാ​ൻ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ൾ​സ​ർ സു​നി​യോ​ടൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്ത് വ​ന്നി​രു​ന്നു.

മു​കേ​ഷി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​പ​രി​പ​രി​പാ​ടി​ക​ൾ ശ​ക്ത​മാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നീ​ക്കം. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ മു​കേ​ഷി​നെ ചോ​ദ്യം ചെ​യ്യു​മെ​ന്ന് ഇ​ന്ന​ലെ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​തോ​ടെ ത​ന്നെ ചോ​ദ്യം ചെ​യ്യു​ന്ന കാ​ര്യ​ത്തി​ൽ പോ​ലീ​സി​ൽ നി​ന്നും അ​റി​യി​പ്പോ നോ​ട്ടീ​സോ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും വാ​ർ​ത്ത​ക​ൾ അ​ഭ്യൂ​ഹ​മാ​ണെ​ന്നാ​യി​രു​ന്നു മു​കേ​ഷ് പ്ര​തി​ക​രി​ച്ച​ത്.

Related posts