ബി​ഗ് ബോ​സി​ന്‍റെ ത​മി​ഴ് പ​തി​പ്പ്: ക​മ​ൽ​ഹാ​സ​നെ​തി​രെ പ​രാ​തി​യു​മാ​യി ഹി​ന്ദു സം​ഘ​ട​ന; ബി​ഗ് ബോ​സ് ഷോ ഭാ​ര​ത സം​സ്കാ​ര​ത്തെ അ​പ​മാ​നി​ക്കു​ന്നെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പരാതി

kamalkhasan-big-showചെ​ന്നൈ: ന​ട​ൻ ക​മ​ൽ​ഹാ​സ​നെ​തി​രെ എ​തി​ർ​പ്പു​മാ​യി തീ​വ്ര​ഹി​ന്ദു​സം​ഘ​ട​ന ഹി​ന്ദു മ​ക്ക​ൾ ക​ഴ്ച്ചി രം​ഗ​ത്ത്. ബി​ഗ് ബോ​സ് ത​മി​ഴ് പ​തി​പ്പ് അ​വ​ത​ര​ണ​ത്തി​ന് ക​മ​ലി​നെ​തി​രെ ഹി​ന്ദു മ​ക്ക​ൾ ക​ഴ്ച്ചി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. റി​യാ​ലി​റ്റി ഷോ​യാ​യ ബി​ഗ് ബോ​സ് ഭാ​ര​ത സം​സ്കാ​ര​ത്തെ അ​പ​മാ​നി​ക്കു​ന്നെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ചെ​ന്നൈ സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ​ക്കു പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ബി​ഗ് ബോ​സി​ന്‍റെ ത​മി​ഴ് പ​തി​പ്പ് ടി​വി​യി​ൽ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​ത് റ​ദ്ദാ​ക്ക​ണ​മെ​ന്നും അ​വ​താ​ര​ക​നാ​യ ക​മ​ൽ​ഹാ​സ​നേ​യും മ​റ്റു മ​ത്സ​രാ​ർ​ഥി​ക​ളേ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. റി​യാ​ലി​റ്റി ഷോ ​അ​ശ്ലീ​ല​മാ​ണ് പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നു​കാ​ട്ടി ഹി​ന്ദു മ​ക്ക​ൾ ക​ഴ്ച്ചി നേ​ര​ത്തേ​യും ക​മ​ൽ​ഹാ​സ​നെ​തി​രെ രം​ഗ​ത്തു​വ​ന്നി​രു​ന്നു.

ജൂ​ണ്‍ 25ന് ​വി​ജ​യ് ടി​വി​യി​ൽ ആ​രം​ഭി​ച്ച ബി​ഗ് ബോ​സി​ന്‍റെ ത​മി​ഴ് പ​തി​പ്പ് ക​മ​ൽ​ഹാ​സ​ന്‍റെ ടി​വി അ​ര​ങ്ങേ​റ്റ​മാ​യി​രു​ന്നു. സ​ൽ​മാ​ൻ ഖാ​നാ​യി​രു​ന്നു ഹി​ന്ദി​യി​ലെ ബി​ഗ് ബോ​സി​ന്‍റെ അ​വ​താ​ര​ക​ൻ.

Related posts