ക​ണ്ണൂ​രി​ൽനി​ന്ന് പെ​ൻ​ഷ​ൻ രേ​ഖ​ക​ൾ എ​ത്തി​ച്ചു ന​ൽ​കി മു​ക്കം ജ​ന​മൈ​ത്രി പോലീസ്; നന്ദിയറിയിച്ചുള്ള യുവതിയുടെ കുറിപ്പ് വൈറലാകുന്നു


മു​ക്കം: ലോ​ക്ക് ഡൗ​ണ്‍ മൂ​ലം ദു​രി​ത​ത്തി​ലാ​യ കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യ മു​ക്കം ജ​ന​മൈ​ത്രി പോലീസിനെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് യു​വ​തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ഴു​തി​യ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു. ബാ​ലു​ശ്ശേ​രി ഏ​ക​രൂ​രി​ൽ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന റീ​ന​യാ​ണ് ത​ന്‍റെ കു​ടും​ബ​ത്തി​ന് ക​ണ്ണൂ​രി​ൽ നി​ന്ന് രേ​ഖ​ക​ൾ എ​ത്തി​ച്ചു ന​ൽ​കി​യ പോലീസി​ന് ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ട് കു​റി​പ്പ് എ​ഴു​തി​യ​ത്.

റീ​ന​യു​ടെ അ​മ്മ​യു​ടെ പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ൻ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളാ​ണ് പൊ​ലി​സ് എ​ത്തി​ച്ചു ന​ൽ​കി​യ​ത്. പോ​സ്റ്റ് ഇ​ങ്ങ​നെ; ‘എ​ന്‍റെ സ്വ​ന്തം വീ​ട് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മ​ട്ട​ന്നൂ​രി​ലെ എ​ട​ന്നൂ​രാ​ണ്. എ​ൻ​റെ അ​മ്മ അ​വി​ടെ​യാ​യി​രു​ന്നു താ​മ​സം. ശാ​രീ​രി​ക അ​വ​ശ​ത മൂ​ലം എ​ൻ​റെ വീ​ട്ടി​ലേ​ക്ക് വ​ന്നി​രു​ന്നു.

അ​പ്പോ​ഴേ​ക്കും കൊ​റോ​ണ വ്യാ​പ​ന​ത്തോ​ടെ ലോ​ക്ക് ഡൗ​ണ്‍ മൂ​ലം കേ​ര​ളം നി​ശ്ച​ല​മാ​യ സ​മ​യം. ഇ​തോ​ടെ ക​ണ്ണൂ​രി​ലേ​ക്ക് അ​മ്മ​ക്ക് തി​രി​ച്ചു പോ​കാ​ൻ പ​റ്റാ​തെ വ​ന്നു. ഈ ​സ​മ​യം സാ​ന്പ​ത്തി​ക​മാ​യി ത​ക​ർ​ന്ന ഞ​ങ്ങ​ളെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും മ​റ്റും അ​രി​യും കി​റ്റും ന​ൽ​കി സ​ഹാ​യി​ച്ച​തി​നാ​ൽ ജീ​വി​തം മു​ന്നോ​ട്ടു പോ​യി. ആ ​സ​മ​യ​ത്താ​യി​രു​ന്നു ആ​ശ്വാ​സ​മാ​യി സ​ർ​ക്കാ​റി​ന്‍റെ വാ​ർ​ധ​ക്യ പെ​ൻ​ഷ​ൻ പ്ര​ഖ്യാ​പ​നം വ​ന്ന​ത്.

അ​മ്മ​യു​ടെ ബാ​ങ്ക് പാ​സ്ബു​ക്ക്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ ക​ണ്ണൂ​രി​ലു​ള്ള വീ​ട്ടി​ൽ ആ​യ​തി​നാ​ൽ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം എ​ത്തി​യ മെ​സേ​ജ് വ​ന്നെ​ങ്കി​ലും നി​ത്യ ചി​ല​വി​നും അ​മ്മ​യു​ടെ ദൈ​ന​ദി​ന ചി​കി​ത്സ​ക്കും പ​ണം കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടി​ലാ​യി. ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് ഞ​ങ്ങ​ൾ പു​തി​യ താ​മ​സ​ക്കാ​രാ​യ​തി​നാ​ൽ ആ​രെ​യും പ​രി​ച​യ​മി​ല്ലാ​യി​രു​ന്നു.

എ​ന്നാ​ൽ ഞ​ങ്ങ​ളു​ടെ അ​ടു​ത്ത് താ​മ​സി​ക്കു​ന്ന മു​ക്കം സ്റ്റേ​ഷ​നി​ലെ ര​തീ​ഷി​നോ​ട് വി​വ​ര​ങ്ങ​ൾ ധ​രി​പ്പി​ച്ചു. കു​റ​ച്ചു സ​മ​യ​ത്തി​ന് ശേ​ഷം ഫോ​ണി​ലേ​ക്ക് മു​ക്കം സ്റ്റേ​ഷ​നി​ൽ നി​ന്നും കാ​ൾ വ​രി​ക​യും അ​മ്മ​യ്ക്ക് പെ​ൻ​ഷ​ൻ ല​ഭി​ക്കാ​നു​ള്ള രേ​ഖ​ക​ൾ എ​ത്തി​ച്ചു ത​രാ​മെ​ന്നും അ​റി​യി​ച്ചു. ക​ണ്ണൂ​രി​ലു​ള്ള വി​ലാ​സ​വും ഞ​ങ്ങ​ളു​ടെ വി​ലാ​സ​വും വാ​ങ്ങി.

അ​ടു​ത്ത ദി​വ​സം രാ​വി​ലെ മു​ക്കം ജ​ന​മൈ​ത്രി പോലീസ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​സൈ​ൻ, സു​നി​ൽ എ​ന്നി​വ​ർ വീ​ട്ടി​ലെ​ത്തി അ​മ്മ​ക്ക് പെ​ൻ​ഷ​ൻ വാ​ങ്ങേ​ണ്ട പാ​സ് ബു​ക്കും ആ​ധാ​ർ കാ​ർ​ഡും സു​ര​ക്ഷി​ത​മാ​യി എ​ത്തി​ച്ചു ന​ൽ​കി’. ഉ​ദ്യ​മ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച പോലീസു​കാ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് റീ​ന കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

Related posts

Leave a Comment