മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് ത​ട്ടി​പ്പ്: ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ത​ട്ടി​യെ​ടു​ത്ത​ത് നാ​ലു​ല​ക്ഷ​ത്തോ​ളം രൂ​പ; ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍

ചേ​ര്‍​ത്ത​ല: സ്വ​കാ​ര്യ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ മു​ക്കുപ​ണ്ടം പ​ണ​യംവ​ച്ച് നാ​ലേ​മു​ക്കാ​ൽ ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ടു പേ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ചേ​ർ​ത്ത​ല ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പത്താം വാ​ർ​ഡ് അ​ച്ചു നി​വാ​സി​ൽ അ​ർ​ജു​ൻ (30), മ​ട്ടാ​ഞ്ചേ​രി പു​തു​ക്കാ​ട്ട് പ​റ​മ്പി​ൽ ന​സി​ൽ (35) എ​ന്നി​വ​രെ​യാ​ണ് ചേ​ർ​ത്ത​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചേ​ര്‍​ത്ത​ല വ​ട​ക്കേ അ​ങ്ങാ​ടി​ക്ക​വ​ല​യ്ക്കു​ സ​മീ​പ​മു​ള്ള സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ല്‍ ര​ണ്ടു​ ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് മു​ക്കു​പ​ണ്ടം പ​ണ​യംവച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

ചേ​ർ​ത്ത​ല പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഹേ​മ​ന്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ധ​നീ​ഷ്, എ​എ​സ്ഐ ഷൈ​ജു, സീ​നി​യ​ർ സി​പി​ഒമാ​രാ​യ സ​തീ​ഷ്, ജോ​മോ​ൻ, സ​ന്തോ​ഷ്, സു​ധീ​ഷ്, സി​പി​ഒമാ​രാ​യ അ​ജ​യ്, അ​രു​ൺ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment