കോവളം കൊട്ടാരം ഉപകാരസ്മരണയ്ക്ക്..! ര​വി​പി​ള്ള​യും പി​ണ​റാ​യി​യും ത​മ്മി​ൽ അ​വി​ഹി​ത ബ​ന്ധം; ഇരുവരും തമ്മിൽ സൗ​ഹൃ​ദ ബ​ന്ധ​ത്തിനപ്പുറം വ്യാ​പാ​ര ബ​ന്ധ​മാണുള്ളതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

നാ​ദാ​പു​രം: വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ര​വി പി​ള്ള​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ത​മ്മി​ൽ സൗ​ഹൃ​ദ ബ​ന്ധ​വും അ​തി​ലു​പ​രി വ്യാ​പാ​ര ബ​ന്ധ​വു​മു​ണ്ടെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​പി ആ​രോ​പി​ച്ചു. കോ​വ​ളം കൊ​ട്ടാ​ര​ത്തി​ന്‍റെ കൈ​മാ​റ്റം ഉ​പ​കാ​ര​സ്മ​ര​ണ​ക​ൾ​ക്കു​ള്ള ഉ​ദാ​ഹ​ര​ണ​മാ​ണ്. കേ​ര​ള സ​ർ​ക്കാ​ർ വി​ക​സ​ന വി​രു​ദ്ധ​മാ​യ നി​ല​പാ​ടു​ക​ൾ തു​ട​രു​ക​യാ​ണ്.

ഫാ​സി​സ്റ്റ് വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ൽ കോ​ണ്‍​ഗ്ര​സി​നെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​ല്ല​പ്പ​ള്ളി അ​ഭ്യ​ർ​ഥി​ച്ചു. നാ​ദാ​പു​രം ഈ​യ്യ​ങ്കോ​ട്ട് കോ​ണ്‍​ഗ്ര​സ് കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​കെ.​ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പ്ര​വീ​ണ്‍ കു​മാ​ർ, സി.​വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ, ആ​വോ​ലം രാ​ധാ​കൃ​ഷ്ണ​ൻ ,യു .​പി .ബാ​ല​കൃ​ഷ്ണ​ൻ, എ.​സ​ജീ​വ​ൻ, കെ.​എം.​ര​ഘു​നാ​ഥ്, കെ.​പി. കൃ​ഷ്ണ​ൻ,കോ​ടി​ക​ണ്ടി മൊ​യ്തു, വി.​വി. റി​നീ​ഷ്, അ​ശോ​ക​ൻ ക​ല്ലു​ള്ള​തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Related posts