2013ലും ​മ​നു​ഷ്യ​ക്ക​ട​ത്ത്; 70 പേ​ർ ക്രി​സ്മ​സ് ദ്വീ​പി​ലേ​ക്ക് ക​ട​ന്നെ​ന്ന് പ്ര​തി​യു​ടെ വെളിപ്പെടുത്തൽ

കൊ​ച്ചി: മു​ന​മ്പ​ത്തു​നി​ന്ന് മു​മ്പും മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ന്നെ​ന്ന് സ്ഥി​രീ​ക​രി​ച്ച് പ്ര​തി. കേസിൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​ഭു​വാ​ണ് മൊ​ഴി ന​ൽ​കി​യ​ത്. 2013ൽ ​മു​ന​മ്പ​ത്ത് നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ 70 പേ​ർ പോ​യി. ഓ​സ്ട്രേ​ലി​യ​യി​ലെ ക്രി​സ്മ​സ് ദ്വീ​പി​ലേ​ക്കാ​ണ് അ​വ​ർ പോ​യ​തെ​ന്നും മു​ഖ്യ​പ്ര​തി പ്ര​ഭു മൊ​ഴി ന​ൽ​കി.

മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പ്ര​തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. താ​നും കൂ​ടി ഉ​ൾ‌​പ്പെ​ട്ട സം​ഘ​മാ​ണ് ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ എ​ന്നാ​ല്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ സേ​ന പി​ടി​കൂ​ടി അ​ഭ​യാ​ര്‍​ത്ഥി ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. അ​ഭ​യാ​ര്‍​ത്ഥി വി​സ​യി​ല്‍ ര​ണ്ട​ര​വ​ര്‍​ഷം ജോ​ലി​ചെ​യ്തു. ഇ​തി​നു​ശേ​ഷം രണ്ടു ലക്ഷത്തോളം രൂപ തി​രി​ച്ച​യ​ച്ചെ​ന്നും പ്ര​ഭു പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി.

മു​ന​മ്പം മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഓ​സ്ട്രേ​ലി​യ​യി​ലേ​ക്കു ക​ട​ന്നു​വെ​ന്നു സം​ശ​യി​ക്കു​ന്ന 80 പേ​രു​ടെ പ​ട്ടി​ക ത​യാ​റാ​യി. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ഇ​വ​രു​ടെ ചി​ത്ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്. ബോ​ട്ടി​ൽ 120 ഓ​ളം പേ​രെ​ങ്കി​ലു​മു​ണ്ടാ​കു​മെ​ന്നാ​ണു പോ​ലീ​സ് നി​ഗ​മ​നം. ഓ​സ്‌​ട്രേ​ലി​യ​യി​ലെ ക്രി​സ്തു​മ​സ് ദ്വീ​പ് ല​ക്ഷ്യ​മാ​ക്കി​യാ​ണ് സം​ഘം ക​ട​ന്ന​തെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ബോ​ട്ട് ക​ണ്ടെ​ത്താ​നാ​യി നാ​വി​ക​സേ​ന​യും കോ​സ്റ്റ് ഗാ​ർ​ഡും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. മ​നു​ഷ്യ​ക്ക​ട​ത്തി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​നാ​യ ശ്രീ​കാ​ന്ത​നെ​യും കൂ​ട്ടാ​ളി​ക​ളെ​യും കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു സൂ​ച​ന.

Related posts