ബം​ഗാ​ളി ന​ടി പാ​യ​ൽ ച​ക്ര​വ​ർ​ത്തി ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ

കോ​ൽ​ക്ക​ത്ത: ടി​വി, സി​നി​മാ ന​ടി​യെ ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​യ​ൽ ച​ക്രബര്‍​ത്തി എ​ന്ന ന​ടി​യെ​യാ​ണു പ​ശ്ചി​മ ബം​ഗാ​ളി​ലെ സി​ലി​ഗു​രി​യി​ൽ ഒ​രു ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​വ​ർ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത​ത്. ബു​ധ​നാ​ഴ്ച ഇ​വ​ർ സി​ക്കി​മി​ലെ ഗാം​ഗ്ടോ​ക്കി​ലേ​ക്കു പോ​കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ​രെ ബ​ന്ധ​പ്പെ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ മു​റി തു​റ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ടി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ജീ​വ​നൊ​ടു​ക്ക​ൽ എ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​ന​മെ​ങ്കി​ലും, മ​റ്റു സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ക്കു​മെ​ന്ന് സി​ലി​ഗു​രി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഗൗ​ര​ബ് ലാ​ൽ പ​റ​ഞ്ഞു.

മു​പ്പ​ത്തെ​ട്ടു​കാ​രി​യാ​യ പാ​യ​ൽ ച​ക്രബ​ർ​ത്തി നി​ര​വ​ധി ടെ​ലി​വി​ഷ​ൻ സീ​രി​യ​ലു​ക​ളി​ലും വെ​ബ് സീ​രി​സു​ക​ളി​ലും സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചു. ചോ​ക്ക​ർ താ​റ ടു​യി, ഗോ​യി​ൻ​ഡ ഗി​നി തു​ട​ങ്ങി​യ ടി​വി ഷോ​ക​ളും ശ്ര​ദ്ധേ​യ​മാ​യി. അ​ടു​ത്തി​ടെ വി​വാ​ഹ​മോ​ചി​ത​യാ​യ പാ​യ​ലി​ന് ഒ​രു മ​ക​നു​ണ്ട്.

Related posts