വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത രൂ​പ​മാ​റ്റം: ഓ​രോ മാ​റ്റ​ത്തി​നും 5,000 രൂ​പ പി​ഴ ഈ​ടാ​ക്കാ​ൻ എം​വി​ഡി തീ​രു​മാ​നം

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത രൂ​പ​മാ​റ്റ​ത്തി​നെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. നി​യ​മ​വി​രു​ദ്ധ​മാ​യി വ​രു​ത്തു​ന്ന ഓ​രോ മാ​റ്റ​ത്തി​നും പ്ര​ത്യേ​കം പി​ഴ ഈ​ടാ​ക്കാ​നാ​ണ് തീ​രു​മാ​നം. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​ണ് ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റേ​റ്റി​ൽ നി​ന്നും ഈ ​ക​ർ​ശ​ന നി​ർ​ദ്ദേ​ശം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

വ​രു​ത്തി​യ അ​ന​ധി​കൃ​ത മാ​റ്റ​ങ്ങ​ൾ ഉ​ട​മ​ക​ൾ ത​ന്നെ സ്വ​യം നീ​ക്കം ചെ​യ്ത​തി​നു​ശേ​ഷം മാ​ത്ര​മേ വാ​ഹ​നം എം​വി​ഡി​ക്ക് മു​ന്നി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി ഹാ​ജ​രാ​ക്കാ​ൻ പാ​ടു​ള്ളൂ. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ ഇ​ത്ത​രം രൂ​പ​മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ എ​ടു​ത്ത ന​ട​പ​ടി​ക​ളു​ടെ റി​പ്പോ​ർ​ട്ട് സെ​പ്റ്റം​ബ​ർ 3-ന​കം സ​മ​ർ​പ്പി​ക്കാ​ൻ എ​ല്ലാ ആ​ർ​ടി​ഒ​മാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

സോ​ഷ്യ​ൽ മീ​ഡി​യ റീ​ൽ​സു​ക​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നാ​യി നി​യ​മ​വി​രു​ദ്ധ​മാ​യി മോ​ഡി​ഫൈ ചെ​യ്ത വാ​ഹ​ന​ങ്ങ​ൾ പ്ര​ത്യേ​ക​മാ​യി ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ടു​ക്കാ​നും നി​ർ​ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. വാ​ഹ​ന​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ഓ​രോ അ​ന​ധി​കൃ​ത രൂ​പ​മാ​റ്റ​ത്തി​നും 5,000 രൂ​പ വീ​തം പി​ഴ ഈ​ടാ​ക്ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ക​ർ​ശ​ന ഉ​ത്ത​ര​വ്.

Related posts

Leave a Comment