പതിമൂന്നാം വയസില്‍ അര്‍ധസഹോദരനായ ‘തുത്തന്‍ ഖാമനെ’വിവാഹം കഴിക്കേണ്ടി വന്നു;ഈജിപ്ഷ്യന്‍ ചരിത്രത്തില്‍ നിന്ന് എന്നന്നേക്കുമായി ആ രാജ്ഞി മാഞ്ഞതെങ്ങനെ;ആങ്കെസേനാമുന്‍ എന്ന നിഗൂഢരാജ്ഞിയുടെ കഥ…

കെയ്‌റോ: ഈജിപ്യന്‍ പിരമിഡുകള്‍ ചരിത്രസ്‌നേഹികള്‍ക്കും ഗവേഷകര്‍ക്കും എപ്പോഴും പ്രഹേളികയാണ്. ലോകപ്രശസ്ത പുരാവസ്തു ഗവേഷകനും ഈജിപ്തിലെ മുന്‍ പുരാവസ്തു വകുപ്പ് മന്ത്രിയുമായ സാവി ഹവാസി പുറത്ത് വിട്ട് കാര്യങ്ങളാണ് ഇപ്പോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.ഈജിപ്ഷ്യന്‍ ഫറവോമാരില്‍ ഏറ്റവുമധികം നിഗൂഢത നിറഞ്ഞ ഫറവോ ആരെന്ന ചോദ്യത്തിന് ഉത്തരമാണ് തുത്തന്‍ഖാമന്‍. പതിനെട്ടു വയസുള്ളപ്പോഴാണ് തുത്തന്‍ഖാമന്‍ മരണമടഞ്ഞത്. ഈജിപ്ഷ്യന്‍ ചരിത്രത്തിലെ ഏറ്റവും നിഗൂഢതകള്‍ നിറഞ്ഞ രാജ്ഞി ആരെന്ന ചോദ്യത്തിന് ഉത്തരം തുത്തന്‍ഖാമന്റെ ഭാര്യയും അര്‍ധസഹോദരിയുമായ ആങ്കെസേനാമുനിന് അവകാശപ്പെട്ടതാണ്.

ചരിത്രത്തില്‍ നിന്ന് തന്നെ മായ്ച്ചുകളയാന്‍ ശ്രമിച്ച രാജ്ഞിയെ കുറിച്ച് പുറത്തു വന്നിരിക്കുന്ന പുതിയ വിവരങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തുത്തന്‍ഖാമന്റെ പിതാവിന് മറ്റൊരു സ്ത്രീയില്‍ ജനിച്ച ആറുമക്കളില്‍ മൂന്നാമത്തവളാണ് ആങ്കെസേനാമുന്‍. ബി.സി 1348ലാണ് ഇവര്‍ ജനിച്ചത്. തന്റെ പതിമൂന്നാമത്തെ വയസ്സില്‍ അര്‍ദ്ധ സഹോദരനായ തുത്തന്‍ഖാമനുമായി ഇവരുടെ വിവാഹം നടന്നു. അന്ന് തുത്തന്‍ഖാമന് പത്ത് വയസ്സ് മാത്രമാണുണ്ടായിരുന്നത്. തുടര്‍ന്ന് ഇവര്‍ക്ക് രണ്ട് കുട്ടികള്‍ ജനിച്ചു. എന്നാല്‍ രക്തബന്ധത്തില്‍ പിറന്ന കുട്ടികളായതിനാല്‍ ഇവര്‍ വളരെ ചെറുപ്പത്തില്‍ തന്നെ മരിച്ചു പോയിരുന്നു. എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ തന്റെ പതിനെട്ടാം വയസില്‍ തുത്തന്‍ഖാമന്‍ മരണമടഞ്ഞതോടെ 21ാം വയസില്‍ ആങ്കെസേനാമുന്‍ വിധവയായി.

തുത്തന്‍ഖാമന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മുത്തച്ഛന്‍ ആങ്കെസേനാമുനിനെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ രാജ്ഞി ഇത് എതിര്‍ത്തു മാത്രമല്ല ഈജിപ്ത് രാജാവ് തന്നെ വിവാഹം കഴിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പക്ഷേ ഒരു യാത്രക്കിടയില്‍ ആ രാജാവും കൊല്ലപ്പെട്ടു. അതോടെ തുത്തന്‍ഖാമന്റെ മുത്തച്ഛനായ അയ് രാജാവ് തന്നെ ആങ്കെസേനാമുനിനെ വിവാഹം കഴിക്കുകയും ചെയ്തു. അവരെ വിവാഹം കഴിക്കാനായി മുന്‍ രാജാവിനെ മുത്തച്ഛനായ അയ് കൊലപ്പെടുത്തിയെന്നും കഥകളുണ്ട്. എന്നാല്‍ അയ് രാജാവിന്റെയോ തുത്തന്‍ഖാമന്റെയോ ശവകുടീരങ്ങള്‍ക്കടുത്തായി ഈ രാജ്ഞിയുടെ ശവകുടീരമില്ല എന്നത് അതിശയമാണ്. രാജവംശത്തിലെ മറ്റെല്ലാവരുടെയും ശവകുടീരങ്ങള്‍ കണ്ടെത്തിയിട്ടും ആങ്കെസേനാമുനിന്റെ ശവകുടീരത്തെക്കുറിച്ച് യാതൊരു സൂചനയും കണ്ടെത്താനായിട്ടില്ല എന്നത് അതീവ നിഗൂഢമായി തുടരുകയാണ്.

3341 വര്‍ഷം പഴക്കമുളള തുത്തന്‍ഖാമന്റെ കല്ലറ കണ്ടെത്തിയത് 1922ലാണ്. ബ്രിട്ടീഷുകാരനായ ഹവാര്‍ഡ് കാര്‍ട്ടറെന്ന പുരാവസ്തു ഗവേഷകനായിരുന്നു ഇതിനു പിന്നില്‍. ബിസി 1322ല്‍ പതിനെട്ടാം വയസില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച തുത്തല്‍ഖാമന്റെ കല്ലറ തുറന്നപ്പോള്‍ 11കിലോ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ മുഖംമൂടിയും സ്വര്‍ണ്ണ ശവപ്പെട്ടിയും വിലമതിക്കാനാവാത്തത്ര രത്‌നങ്ങളും സ്വര്‍ണ്ണശേഖരവും കണ്ടെത്തിയിരുന്നു. ‘സണ്‍ ഡിസ്‌ക്’ എന്നറിയപ്പെടുന്ന പറക്കും തളികയുടെ ആദിമരൂപത്തെ ആങ്കെസേനാമുന്‍ ആരാധിച്ചിരുന്നു.

എന്നാല്‍ അക്കാലത്തെ പുരോഹിത വര്‍ഗം ഇതിനെതിരായിരുന്നു. രാജ്ഞിയുടെ വംശത്തെ ഇല്ലാതാക്കാനായി പുരോഹിക വര്‍ഗം ഗൂഢാലോചനകള്‍ നടത്തിയെന്നും കഥകളുണ്ട്. അതേ സമയം ഇക്കാലത്തെ മനുഷ്യര്‍ക്ക് അന്യഗ്രഹ ജീവികളുമായി ബന്ധമുണ്ടെന്ന വാദം ഉണ്ടായിരുന്നു. തുത്തന്‍ഖാമന്റെ കഠാര പണിതത് ഉല്‍കാശിലകള്‍ കൊണ്ടാണെന്ന് അടുത്തകാലത്ത് കണ്ടെത്തിയിരുന്നു. ‘ആങ്കെസേനാമുന്റെ ജീവിതം തന്നെ ദുരൂഹതയാണ്. നിരവധി കഥകള്‍ ഇവരെ കുറിച്ച് പ്രചരിക്കുന്നുണ്ടെങ്കിലും ചരിത്ര രേഖകള്‍ ഒന്നും അവശേഷിച്ചിരുന്നില്ല എന്നതാണ് കൗതുകം.

Related posts