കോ​വി​ഡ് ബാധിത മരിച്ചെന്ന് ആശുപത്രി അധികൃതർ, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​നു​ശോ​ച​ന കു​റി​പ്പു​ക​ളും വ​ന്നു! സംസ്കാര ഒരുക്കത്തിനിടെ മരിച്ചില്ലെന്നു തിരുത്ത്

ഇ​രി​ങ്ങാ​ല​ക്കു​ട: കോ​വി​ഡ് ബാ​ധി​ച്ച സ്ത്രീ ​മ​രി​ച്ചെ​ന്നാ​യി​രു​ന്നു ആ​ദ്യ അ​റി​യി​പ്പ്.

ഇ​ത​നു​സ​രി​ച്ച് ബ​ന്ധു​ക്ക​ൾ സം​സ്കാ​ര ക​ർ​മ​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി, പി​ന്നീ​ട് രോ​ഗി അ​ത്യാ​സ​ന്ന നി​ല​യി​ലെ​ന്നും മ​രി​ച്ചി​ട്ടി​ല്ലെ​ന്നും തി​രു​ത്തി അ​റി​യി​പ്പ്.

നാ​ലു ദി​വ​സ​മാ​യി കോ​വി​ഡ് ബാ​ധി​ച്ചു തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​യാ​യ 68 വ​യ​സു​ക്കാ​രി മ​രി​ച്ചു​വെ​ന്ന് ഞാ​യ​റാ​ഴ്ച രാ​ത്രി ആ​ശു​പ​ത്രി​യി​ൽ നി​ന്ന് അ​റി​യി​പ്പു​കി​ട്ടി​യ​ത്.

കോ​വി​ഡ് മ​ര​ണ​മാ​യ​തി​നാ​ൽ ബ​ന്ധു​ക്ക​ൾ ടാ​സ്ക് ഫോ​ഴ്സ് ടീ​മി​നെ സം​സ്കാ​ര ക​ർ​മ​ങ്ങ​ൾ ന​ട​ത്താ​ൻ ഏ​ല്പ്പി​ക്കു​ക​യും സം​സ്കാ​ര സ​മ​യം നി​ശ്ച​യി​ക്കു​ക​യും ചെ​യ്തു.

ഫ്ലക്സ് അ​ടി​ക്കു​ന്ന ക​ട​ക​ൾ തു​റ​ന്ന് ഫ്ല​ക്സ് അ​ടി​ക്കു​ക​യും ക​വ​ല​ക​ളി​ൽ ഫ്ളെ​ക്സ് സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​നു​ശോ​ച​ന കു​റി​പ്പു​ക​ളും വ​ന്നു.

എ​ന്നാ​ൽ പി​ന്നീ​ട് ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം കൊ​ണ്ട​വ​രു​വാ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നി​ന്നും പോ​കു​വാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണു ആ​ശു​പ​ത്രി​യി​ൽ നി​ന്നും തി​രു​ത്തി അ​റി​യി​പ്പ് കി​ട്ടു​ന്ന​ത്.

മ​രി​ച്ച​ത് വെ​ള​പ്പാ​യ സ്വ​ദേ​ശി​യാ​യ മ​റ്റൊ​രു സ്ത്രീ​യാ​ണെ​ന്ന്. ര​ണ്ടു​പേ​രു​ടെ പേ​രു​ക​ൾ ഒ​രു​പോ​ലെ​യാ​യ​തി​നാ​ലാ​ണ് ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​യ​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി ത​ന്നെ​യാ​ണു തു​ട​രു​ന്ന​ത്. വി​വ​രം അ​റി​ഞ്ഞ ബ​ന്ധു​ക്ക​ൾ ഉ​ട​നെ​ത്ത​ന്നെ ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്താ​യി സ്ഥാ​പി​ച്ച മ​ര​ണ​യ​റി​യി​പ്പു​ള്ള ഫ്ല​ക്സു​ക​ൾ നീ​ക്കം ചെ​യ്തു.

ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ വ്യ​ക്തി​ക​ളു​ടെ മു​ഖം കാ​ണാ​ൻ ബ​ന്ധു​ക്ക​ൾ​ക്ക് അ​വ​സ​രം ഇ​ല്ലാ​ത്ത​താ​ണ് ഇ​ത്ത​രം അ​ബ​ന്ധ​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ കാ​ര​ണം.

Related posts

Leave a Comment