പുളിക്കത്തറ ഗിന്നസ് റെക്കോർഡിലേക്ക്..! നെ​ഹ്റു ട്രോ​ഫി ജ​ല​മേ​ള​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​കു​റ​ഞ്ഞ ക്യാ​പ്റ്റ​ൻ ആദം പുളിക്കത്രയുമായി ഷോട്ട് പുളിക്കത്ര ചരിത്രത്തിലേക്ക്

എ​ട​ത്വ: നെ​ഹ്റു ട്രോ​ഫി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​കു​റ​ഞ്ഞ ക്യാ​പ്റ്റ​നു​മാ​യാ​ണ് എ​ട​ത്വ​യി​ൽ നി​ന്നു​ള്ള ഷോ​ട്ട് പു​ളി​ക്ക​ത്ര​യെ​ന്ന വെ​പ്പു​വ​ള്ളം ഇ​ത്ത​വ​ണ അ​ങ്ക​ത്തി​നി​റ​ങ്ങു​ന്ന​ത്. ആ​റു വ​യ​സു​കാ​ര​നാ​യ ആ​ദം പു​ളി​ക്ക​ത്ര​യാ​ണ് വ​ള്ള​ത്തി​ന്‍റെ ക്യാ​പ്റ്റ​ൻ. എ​ട​ത്വ മാ​ലി​യി​ൽ പു​ളി​ക്ക​ത്ര ത​റ​വാ​ട്ടി​ലെ ഇ​ളം മു​റ​ക്കാ​ര​നാ​ണ് ആ​ദം. ഒ​രേ കു​ടു​ബ​ത്തി​ൽ നി​ന്നും തു​ട​ർ​ച്ച​യാ​യി നാ​ല് ത​ല​മു​റ​ക്കാ​ർ ക​ളി​വ​ള്ള​ങ്ങ​ൾ നി​ർ​മി​ച്ച് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തു​മാ​യ ബ​ഹു​മ​തി ഈ ​കു​ടും​ബ​ത്തി​ന് മാ​ത്രം സ്വ​ന്തം.

ആ​ദ​ത്തി​ന്‍റെ നേ​ട്ടം ലോ​ക റി​ക്കാ​ർ​ഡി​ന് പ​രി​ഗ​ണി​ക്കു​ന്ന​തി​ന് ശു​പാ​ർ​ശ ചെ​യ്ത​താ​യി ഗി​ന്ന​സ് ആ​ൻ​ഡ് യൂ​ണി​വേ​ഴ്സ​ൽ ബു​ക്ക് ഓ​ഫ് റി​ക്കോ​ർ​ഡ്സ് ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള അ​റി​യി​ച്ചു. ആ​ധി​കാ​രി​ക​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും നെ​ഹ്റു ട്രോ​ഫി ജ​ല​മേ​ള​യി​ൽ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന മു​റ​യ്ക്ക് പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്നും യു​ആ​ർ​എ​ഫ് ഏ​ഷ്യ ജൂ​റി ചെ​യ​ർ​മാ​ൻ ഡോ. ​ഗി​ന്ന​സ് സു​നി​ൽ ജോ​സ​ഫ് അ​റി​യി​ച്ചു.

ഇം​ഗ്ല​ണ്ടി​ൽ ബി​സി​ന​സ് രം​ഗ​ത്ത് നി​ല​കൊ​ള്ളു​ന്ന ജോ​ർ​ജ് ചു​മ്മാ​ർ മാ​ലി​യി​ൽ, ര​ജ്ഞ​ന ജോ​ർ​ജ് എ​ന്നീ ദ​ന്പ​തി​ക​ളു​ടെ ഏ​ക​മ​ക​നാ​യ ആ​ദം പു​ളി​ക്ക​ത്ര ഇം​ഗ്ല​ണ്ട് ലൈ​സ്റ്റ​ർ സെ​ന്‍റ് പാ​ട്രി​ക്ക് സ്കൂ​ൾ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​ണ്. ജോ​ർ​ജീ​ന ജോ​ർ​ജ് ആ​ണ് സ​ഹോ​ദ​രി. ജ​ല​മേ​ള​ക​ളി​ൽ ച​രി​ത്രം ര​ചി​ച്ച മാ​ലി​യി​ൽ പു​ളി​ക്ക​ത്ര ത​റ​വാ​ട്ടി​ൽ നി​ന്നും ക​ഴി​ഞ്ഞ ജൂ​ലൈ 27 നാ​ണ് പു​തി​യ വെ​പ്പു​വ​ള്ള​മാ​യ ഷോ​ട്ട് പു​ളി​ക്ക​ത്ത​റ നീ​ര​ണി​ഞ്ഞ​ത്.

1960-ൽ ​നീ​റ്റി​ലി​റ​ക്കി​യ ആ​ദ്യ ഷോ​ട്ട് 36 ത​വ​ണ നെ​ഹ്റു ട്രോ​ഫി ജ​ല​മേ​ള​യി​ൽ വി​ജ​യം നേ​ടി​യി​ട്ടു​ണ്ട്. 2001 ൽ ​നി​ർ​മി​ച്ച ജെ​യ് ഷോ​ട്ട് ഈ ​വ​ർ​ഷം മ​ത്സ​ര രം​ഗ​ത്തു​ണ്ട്. ഈ ​വ​ർ​ഷ​ത്തെ നെ​ഹ്റു ട്രോ​ഫി ജ​ല​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഒ​ൻ​പ​ത് വ​ള്ള​ങ്ങ​ളി​ൽ മൂ​ന്ന് എ​ണ്ണം ഒ​രേ കു​ടു​ബ​ത്തി​ൽ നി​ന്നും നീ​ര​ണി​ഞ്ഞ വ​ള​ള​ങ്ങ​ൾ ആ​ണെ​ന്നു​ള്ള​ത് മ​റ്റൊ​രു പ്ര​ത്യേ​ക​ത ആ​ണ്.

Related posts