ഷൂട്ടൗട്ടിൽ യുവെ വീണു; നാപ്പോളി ജേതാക്കൾ

റോം: ​യു​വ​ന്‍റ​സി​നെ പെ​ന​ല്‍റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ ത​ക​ര്‍ത്ത് നാ​പ്പോ​ളി കോ​പ്പ ഇ​റ്റാ​ലി​യ​യി​ല്‍ മു​ത്ത​മി​ട്ടു. ഫൈ​ന​ലി​ല്‍ മു​ഴു​വ​ന്‍ സ​മ​യ​വും ഗോ​ള്‍ര​ഹി​ത സ​മ​നി​ല പാ​ലി​ച്ച​തോ​ടെ മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്കു നീ​ങ്ങു​ക​യാ​യി​രു​ന്നു. അ​ര്‍കാ​ഡി​യു​സ് മി​ലി​ക്കി​ന്‍റെ കി​ക്കി​ലാ​ണ് നാ​പ്പോ​ളി വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

ഷൂ​ട്ടൗ​ട്ടി​ല്‍ 4-2നാ​യി​രു​ന്നു നാ​പ്പോ​ളി​യു​ടെ ജ​യം. പ​രി​ശീ​ല​ക​നെ​ന്ന നി​ല​യി​ല്‍ ജ​നേ​റോ ഗു​സ്താ​വോ​യു​ടെ ആ​ദ്യ കി​രീ​ട​മാ​ണ്. എ​ന്നാ​ല്‍ യു​വ​ന്‍റ​സ് പ​രി​ശീ​ല​ക​ന് ഇ​റ്റ​ലി​യി​ല്‍ ഒ​രു പ്ര​ധാ​ന കി​രീ​ട​മെ​ന്ന മോ​ഹം പൊ​ലി​യു​ക​യും ചെ​യ്തു.

ഫൈ​ന​ലി​ല്‍ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് യു​വ​ന്‍റ​സ് തോ​ല്‍ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍ഷ അ​വ​സാ​നം സൂ​പ്പ​ര്‍ കോ​പ്പ ഇ​റ്റാ​ലി​യാ​ന​യി​ലും ടൂ​റി​ന്‍ ക്ല​ബ് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ക്രിസ്റ്റ്യാനോ റൊ​ണാ​ള്‍ഡോ കരിയറിൽ ആ​ദ്യ​മാ​യാ​ണ് തു​ട​ര്‍ച്ച​യാ​യ ര​ണ്ടു ഫൈ​ന​ലു​ക​ളി​ല്‍ തോ​ല്‍ക്കു​ന്ന​ത്.

11 വ​ര്‍ഷ​ത്തി​നു​ശേ​ഷ​മാ​ണ് കോ​പ്പ ഇ​റ്റാ​ലി​യ​യു​ടെ വി​ജ​യി​ക​ളെ ഷൂ​ട്ടൗ​ട്ടി​ലൂ​ടെ നി​ര്‍ണ​യി​ക്കു​ന്ന​ത്. നാ​പ്പോ​ളി ആ​റാം ത​വ​ണ​യാ​ണ് ഈ ​കി​രീ​ടം ഉ​യ​ര്‍ത്തു​ന്ന​ത്. ആ​കെ നാ​ലു ടീ​മു​ക​ള്‍ മാ​ത്ര​മേ ഈ ​നേ​ട്ടം കൈ​വ​രി​ച്ചി​ട്ടു​ള്ളൂ. നി​ഷ്പ​ക്ഷ വേ​ദി​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ മൂ​ന്നാം ത​വ​ണ​യാ​ണ് നാ​പ്പോ​ളി യു​വ​ന്‍റ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​ത്.

ഡേ​വി​ഡ് ഓ​സ്പി​ന​യ്ക്കു പ​ക​രം അ​ല​ക്‌​സ് മെ​റെ​റ്റി​നെ​യാ​ണ് നാ​പ്പോ​ളി ഗോ​ള്‍ വ​ല​യ്ക്കു മു​ന്നി​ല്‍ നി​ര്‍ത്തി​യ​ത്. ജി​യാ​ന്‍ലൂ​യി​ജി ബ​ഫ​ണാ​ണ് യു​വ​ന്‍റ​സി​ന്‍റെ വ​ല​കാ​ത്ത​ത്.

ര​ണ്ടു ടീ​മു​ക​ളും നി​രാ​ശ​പ്പെ​ടു​ത്തു​ന്ന പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​തെ​ങ്കി​ലും യു​വ​ന്‍റ​സ് മി​ക​വി​ലെ​ത്തി. റൊ​ണാ​ള്‍ഡോ​യു​ടെ ഷോ​ട്ട് മെ​റെ​റ്റ് മി​ക​ച്ചൊ​രു ര​ക്ഷ​പ്പെ​ടു​ത്ത​ലോ​ടെ ത​ട​ഞ്ഞു. ആ​ദ്യ പ​കു​തി​യു​ടെ അ​വ​സാ​ന​ങ്ങ​ളി​ല്‍ നാ​പ്പോ​ളി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് മി​ക​ച്ച നീ​ക്ക​ങ്ങ​ള്‍ വ​ന്നു.

ബ​ഫ​ണി​ന്‍റെ ഉ​ജ്വ​ല പ്ര​ക​ട​ന​മാ​ണ് നാ​പ്പോ​ളി​യെ മു​ന്നി​ലെ​ത്തു​ന്ന​തി​ല്‍നി​ന്ന് ത​ട​ഞ്ഞ​ത്. ര​ണ്ടാം പ​കു​തി​യി​ല്‍ നാ​പ്പോ​ളി​ക്കു മി​ക​ച്ച ഒ​രു​പി​ടി അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ചെ​ങ്കി​ലും വ​ല​കു​ലു​ക്കാ​നാ​യി​ല്ല. ബ​ഫ​ണി​ന്‍റെ മി​ക​ച്ച ര​ണ്ടു ര​ക്ഷ​പ്പെ​ടു​ത്ത​ലു​ക​ള്‍ അ​വ​സാ​ന നി​മി​ഷം നാ​പ്പോ​ളി​യെ ഗോ​ളി​ലെ​ത്തു​ന്ന​തി​ല്‍നി​ന്നു ത​ട​ഞ്ഞു.

ഷൂ​ട്ടൗ​ട്ടി​ല്‍ പിഴച്ച് യുവെ

ഷൂ​ട്ടൗ​ട്ടി​ല്‍ ആ​ദ്യ കി​ക്ക് യു​വ​ന്‍റ​സി​നാ​യി​രു​ന്നു. പൗ​ളോ ഡൈ​ബാ​ല​യു​ടെ കി​ക്ക് മെ​റെ​റ്റ് അ​നാ​യാ​സം ത​ട​ഞ്ഞു. ലോ​റ​ന്‍സോ ഇ​ന്‍സൈ​ന്‍റെ കി​ക്ക് ബ​ഫ​ണെ മ​റി​ക​ട​ന്ന് നാ​പ്പോ​ളി​ക്ക് ലീ​ഡ് ന​ല്‍കി. യു​വ​ന്‍റ​സി​ന്‍റെ ര​ണ്ടാ​മ​ത്തെ കി​ക്കും പി​ഴ​ച്ചു. ഡാ​നി​ലോ​യു​ടെ കി​ക്ക് ക്രോ​സ്ബാ​റി​നു മു​ക​ളി​ലൂ​ടെ പോ​യി.

മാ​തേ​യോ പോ​ളി​റ്റാ​നോ​യു​ടെ കി​ക്ക് നാ​പ്പോ​ളി​യു​ടെ ലീ​ഡ് ര​ണ്ടാ​ക്കി. ലി​യാ​നാ​ര്‍ഡോ ബൊ​നൂ​ച്ചി നാ​പ്പോ​ളി​യു​ടെ ലീ​ഡ് ഒ​ന്നാ​യി കു​റ​ച്ചു. എ​ന്നാ​ല്‍ നി​കോ​ള മാ​ക്‌​സി​മോ​വി​ച്ച് വീ​ണ്ടും നാ​പ്പോളി​ക്ക് ര​ണ്ടു ഗോ​ള്‍ ലീ​ഡ് ന​ല്‍കി. ആ​രോ​ണ്‍ റാം​സെ വ​ല​കു​ലു​ക്കി​യ​തോ​ടെ മ​ത്സ​രം നീ​ണ്ടു. എ​ന്നാ​ല്‍ മി​ലി​ക്കി​ന്‍റെ കി​ക്കി​ല്‍ നാ​പ്പോ​ളി 4-2ന്‍റെ ​ജ​യം നേ​ടി.

Related posts

Leave a Comment