ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി എ​ൻ​ജി​നി​യ​റെ ചെ​ളി എ​റി​ഞ്ഞ കേ​സ്: ബി​ജെ​പി മ​ന്ത്രി​ക്ക് ഒ​രു മാ​സം ത​ട​വ്

മും​ബൈ: ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി എ​ൻ​ജി​നി​യ​റു​ടെ​നേ​രെ ചെ​ളി എ​റി​ഞ്ഞ കേ​സി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ലെ ബി​ജെ​പി മ​ന്ത്രി​ക്ക് ഒ​രു​മാ​സം ത​ട​വു​ശി​ക്ഷ. മ​ഹാ​രാ​ഷ്ട്ര ഫി​ഷ​റീ​സ്മ​ന്ത്രി നി​തീ​ഷ് റാ​ണ​യ്ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

2010ൽ ​മും​ബൈ–​ഗോ​വ ഹൈ​വേ​യു​ടെ മോ​ശം സ്ഥി​തി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു ന​ട​ന്ന സ​മ​ര​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​ൻ​എ​ച്ച്എ​ഐ എ​ൻ​ജി​നി​യ​റാ​യ പ്ര​കാ​ശ് ഷെ​ഡേ​ക്ക​റി​ന്‍റെ ദേ​ഹ​ത്തേ​ക്ക് നി​തീ​ഷ് റാ​ണ ചെ​ളി വാ​രി​യെ​റി​യു​ക​യാ​യി​രു​ന്നു. അ​ന്ന് കോ​ൺ​ഗ്ര​സി​ലാ​യി​രു​ന്നു റാ​ണ. റാ​ണ​യു​ടെ ശി​ക്ഷ പി​ന്നീ​ട് റ​ദ്ദാ​ക്കി​യ കോ​ട​തി മേ​ൽ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ പോ​കാ​ൻ സ​മ​യം അ​നു​വ​ദി​ച്ചു.

Related posts

Leave a Comment