റി​യാ​ലി​റ്റി ഷോ ​താ​രം ഷി​യാ​സ് ക​രീ​മി​നെ​തി​രെ​യു​ള്ള ലൈം​ഗി​ക പീ​ഡ​ന പ​രാ​തി; കോ​ഴി​ക്കോ​ട് പോ​ലീ​സി​നു കൈ​മാ​റും

കൊ​ച്ചി: ന​ട​നും ബി​ഗ്‌​ബോ​സ് താ​ര​വും മോ​ഡ​ലു​മാ​യ ഷി​യാ​സ് ക​രീ​മി​നെ​തി​രെ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് കോ​ഴി​ക്കോ​ട് പോ​ലീ​സി​ന് കൈ​മാ​റും. സം​ഭ​വ​സ്ഥ​ലം കോ​ഴി​ക്കോ​ട് ആ​യ​തി​നാ​ലാ​ണ് കേ​സ് കോ​ഴി​ക്കോ​ട് പോ​ലീ​സി​ന് കൈ​മാ​റു​ന്ന​ത്.ക​ഴി​ഞ്ഞ ഏ​ഴ് വ​ര്‍​ഷ​മാ​യി കൊ​ച്ചി​യി​ല്‍ താ​മ​സി​ക്കു​ന്ന ബി​സി​ന​സു​കാ​രി​യാ​യ യു​വ​തി​യാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

സു​ഹൃ​ത്തും പ​ങ്കാ​ളി​യു​മാ​യി​രു​ന്ന താ​രം 65 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് യു​വ​തി​യു​ടെ ആ​രോ​പ​ണം. ന​ഗ്‌​ന​ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ടു​മെ​ന്നും അ​ശ്ലീ​ല പോ​ണ്‍ വെ​ബ്‌​സൈ​റ്റു​ക​ള്‍​ക്ക് ന​ല്‍​കു​മെ​ന്നും പ​റ​ഞ്ഞ് നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.മാ​ന​സി​ക​മാ​യി ത​ന്നെ പീ​ഡി​പ്പി​ച്ച​തി​നാ​ലാ​ണ് പ​രാ​തി ന​ല്‍​കാ​ന്‍ മു​ന്നോ​ട്ടു വ​ന്ന​തെ​ന്ന് യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി.

ഇ​ന്‍​സ്റ്റ​ഗ്രാം ചാ​റ്റു​ക​ളും വോ​യ്‌​സ് റി​ക്കാ​ര്‍​ഡും പ​ണം പ​ല​പ്പോ​ഴാ​യി ന​ല്‍​കി​യ അ​ക്കൗ​ണ്ട് രേ​ഖ​ക​ളും പ​രാ​തി​ക്കൊ​പ്പം പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നും സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നു​മാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.മു​മ്പും ഷി​യാ​സ് ക​രീ​മി​നെ​തി​രെ പീ​ഡ​ന പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു.

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ മൂ​ന്നു വ​ര്‍​ഷം മു​മ്പ് ഷി​യാ​സി​നെ​തി​രെ കാ​സ​ര്‍​കോ​ട് ച​ന്തേ​ര പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ജിം ​ട്രെ​യി​ന​റാ​യ യു​വ​തി​യാ​യി​രു​ന്നു പ​രാ​തി​ക്കാ​രി. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ഷി​യാ​സ് പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ പ​രാ​തി. 11 ല​ക്ഷം രൂ​പ​യി​ല​ധി​കം ഷി​യാ​സ് ത​ട്ടി​യെ​ടു​ത്തെ​ന്നും യു​വ​തി ആ​രോ​പി​ച്ചി​രു​ന്നു.

2021 മു​ത​ല്‍ 2023 മാ​ര്‍​ച്ച് വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര, മൂ​ന്നാ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ല്‍ എ​ത്തി​ച്ച് പ​ല​ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു. നി​ര്‍​ബ​ന്ധി​ച്ച് ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് വി​ധേ​യ​യാ​ക്കി​യ​താ​യും ചെ​റു​വ​ത്തൂ​രി​ലെ ഹോ​ട്ട​ല്‍​മു​റി​യി​ല്‍​വെ​ച്ച് മ​ര്‍​ദി​ച്ച​താ​യും പ​രാ​തി​യി​ല്‍ ആ​രോ​പി​ച്ചി​രു​ന്നു. അ​ന്ന് ഷി​യാ​സി​നെ​തി​രെ കേ​ര​ള പോ​ലീ​സ് തെ​ര​ച്ചി​ല്‍ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ദു​ബാ​യി​ല്‍​നി​ന്നു ചെ​ന്നൈ​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ത​ട​ഞ്ഞു​വ​ച്ച് കേ​ര​ള പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment