നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണം;കു​റ്റാ​രോ​പി​ത​രാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ര​ക്ഷി​ക്കാ​ൻ വെ​ബ്സൈ​റ്റ് തി​രു​ത്തി

സീ​മ മോ​ഹ​ൻ​ലാ​ൽ


കൊ​ച്ചി: നെ​ടു​ങ്ക​ണ്ട​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മ​രി​ച്ച കു​മാ​റി​ന്‍റെ(​രാ​ജ്കു​മാ​ർ) അ​റ​സ്റ്റ് വി​വ​ര​ങ്ങ​ൾ പു​തു​താ​യി ചേ​ർ​ത്തു​കൊ​ണ്ട് പോ​ലീ​സ് വെ​ബ്സൈ​റ്റ്. ’നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണം; രാ​ജ്കു​മാ​റി​ന്‍റെ അ​റ​സ്റ്റ് വി​വ​ര​ങ്ങ​ൾ പോ​ലീ​സ് സൈ​റ്റി​ൽ ഇ​ല്ല’ എ​ന്ന വാ​ർ​ത്ത 2019 ഓ​ഗ​സ്റ്റ് 26നു ​രാഷ്‌ട്ര​ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ജൂ​ണ്‍ 12-ന് ​ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്ത വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നി​ല്ല. എ​ന്നു മാ​ത്ര​മ​ല്ല നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഒ​രു അ​റ​സ്റ്റു വി​വ​രം പോ​ലും വെ​ബ്സൈ​റ്റിൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ടു​ക്കി പോ​ലീ​സ് ജി​ല്ല​യി​ലെ 2019 ജൂ​ണ്‍ ര​ണ്ടു മു​ത​ൽ 22 വ​രെ​യു​ള്ള അ​റ​സ്റ്റു വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ലാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ട്ട​ത്.

ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ കോ​ട്ട​യം സ്വ​ദേ​ശി കെ.​ജെ.​ജോ​സ് പ്ര​കാ​ശ് ഡി​ജി​പി​ക്ക​യ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.രാഷ്‌ട്ര​ദീ​പി​ക വാ​ർ​ത്ത വ​ന്ന​തി​നു​ശേ​ഷ​മാ​ണ് പോ​ലീ​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക വെ​ബ് സൈ​റ്റി​ൽ ( kerala police.gov.in) ഉ​ട​ൻ തി​രു​ത്ത​ൽ വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ടു​ക്കി ഡി​വി​ഷ​നി​ലെ അ​റ​സ്റ്റു വി​വ​ര​ങ്ങ​ളി​ൽ തി​രു​ത്ത​ൽ വ​രു​ത്തു​ക​യും ക്ര​മ​ന​ന്പ​ർ 89 പ്ര​കാ​രം കു​മാ​റി​ന്‍റെ അ​റ​സ്റ്റ് വി​വ​രം ഉ​ൾ​പ്പെ​ടു​ത്തു​ക​യു​മാ​ണ് ഇ​പ്പോ​ൾ ചെ​യ്ത​ത്.

വാ​ഗ​മ​ണ്‍ കോ​ലാ​ഹ​ല​മേ​ട് ക​സ്തൂ​രി​ഭ​വ​ന​ത്തി​ൽ കു​മ​രേ​ശ​ന്‍റെ മ​ക​ൻ കു​മാ​റി​നെ 2019 ജൂ​ണ്‍ 15-ന് ​രാ​ത്രി 9.30 ന് ​തൂ​ക്കു​പാ​ല​ത്തു നി​ന്നു നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ കെ.​എ. സാ​ബു അ​റ​സ്റ്റ് ചെ​യ്ത​താ​യാ​ണ് വെ​ബ്സൈ​റ്റി​ൽ ഇ​പ്പോ​ൾ ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.

നെ​ടു​ങ്ക​ണ്ടം ജു​ഡീ​ഷൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റു കോ​ട​തി​യി​ൽ കു​റ്റാ​രോ​പി​ത​നെ ഹാ​ജ​രാ​ക്കി​യ​താ​യും ഇ​പ്പോ​ൾ വെ​ബ്സൈ​റ്റി​ൽ കാ​ണി​ക്കു​ന്നു​ണ്ട്. അ​തേ സ​മ​യം, വെ​ബ്സൈ​റ്റി​ൽ കു​മാ​റി​ന്‍റെ പ്രാ​യം ചേ​ർ​ത്തി​ട്ടി​ല്ല. അ​റ​സ്റ്റു ചെ​യ്ത​താ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന തീ​യ​തി​യും തെ​റ്റാ​ണ്.

പോ​ലീ​സ് വ​കു​പ്പി​ന്‍റെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ തി​രു​ത്ത​ൽ വ​രു​ത്ത​ണ​മെ​ങ്കി​ൽ സ്റ്റേ​റ്റ് ക്രൈം ​റെ​ക്കോ​ർ​ഡ്സ് ബ്യൂ​റോ മേ​ധാ​വി​യാ​യ എഡി ജിപി​യു​ടെ അ​നു​മ​തി വേ​ണം. രാ​ജ്കു​മാ​റി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​നു കാ​ര​ണ​ക്കാ​രാ​യ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ ര​ക്ഷി​ച്ചെ​ടു​ക്കു​ന്ന​തി​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​ണ് ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രെ​ന്ന് ഇ​തോ​ടെ വ്യ​ക്ത​മാ​കു​ന്നു.

Related posts