എ​ന്നാ​ലു​മെ​ന്‍റെ മോ​നേ… വി​മാ​ന​ത്തി​ൽ റാ​ഖി കെ​ട്ടി എ​യ​ർ ഇ​ന്ത്യ ജീ​വ​ന​ക്കാ​രി: ‘ത​ന്നെ ബ്രോ-​സോ​ൺ ചെ​യ്തെ​ന്ന്’ യാ​ത്ര​ക്കാ​ര​ൻ; വീഡിയോ കാണാം

എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ ഒ​രു യാ​ത്ര​ക്കാ​ര​ന് ഇ​ക്കൊ​ല്ലം ത​ന്‍റെ ര​ക്ഷാ​ബ​ന്ധ​ൻ ആ​ഘോ​ഷം പ​തി​വി​ലും വ്യ​ത്യ​സ്ത​മാ​യി മാ​റി. ഓ​ഗ​സ്റ്റ് 28ന് ​വി​മാ​ന​യാ​ത്ര​ക്കി​ടെ എ​ഴു​ത്തു​കാ​ര​നാ​യ സു​ധാ​ൻ​ഷു കൗ​ശി​ക്കി​നാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി ‘സ​ഹോ​ദ​ര പ​ദ​വി’ ല​ഭി​ച്ച​ത്. 30,000 അ​ടി ഉ​യ​ര​ത്തി​ൽ ന​ട​ന്ന അ​പ്ര​തീ​ക്ഷി​ത ര​ക്ഷാ​ബ​ന്ധ​ൻ ആ​ഘോ​ഷ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ തൂ​ക്കി​യ​ത്.

ഒ​രാ​ൾ മാ​ത്ര​മ​ല്ല, വി​മാ​ന​ത്തി​ലെ മു​ഴു​വ​ൻ ക്യാ​ബി​ൻ ക്രൂ​വും ത​ന്നെ സ​ഹോ​ദ​ര​നാ​ക്കി​യെ​ന്നാ​ണ് സു​ധാ​ൻ​ഷു​വി​ന്‍റെ ര​സ​ക​ര​മാ​യ പ്ര​തി​ക​ര​ണം.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സു​ധാ​ൻ​ഷു സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ നേ​ടി​യ​ത്. വീ​ഡി​യോ​യി​ൽ എ​യ​ർ ഇ​ന്ത്യ​യി​ലെ ഒ​രു വ​നി​താ ക്യാ​ബി​ൻ ക്രൂ ​അം​ഗം സു​ധാ​ൻ​ഷു​വി​ന്‍റെ കൈ​യി​ൽ റാ​ഖി കെ​ട്ടു​ന്ന​ത് കാ​ണാം. മ​റ്റൊ​രു ജീ​വ​ന​ക്കാ​രി ഈ ​രം​ഗം മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ന്നു​മു​ണ്ട്.

“എ​ന്‍റെ വി​മാ​ന​ത്തി​ലെ മു​ഴു​വ​ൻ ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​ന്‍റ​ർ​മാ​രും എ​ന്നെ ബ്രോ-​സോ​ൺ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു” എ​ന്ന ര​സ​ക​ര​മാ​യ കു​റി​പ്പോ​ടെ​യാ​ണ് സു​ധാ​ൻ​ഷു വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. വൈ​കാ​തെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ ചി​രി​പ​ട​ർ​ത്തു​ന്ന കാ​ഴ്ച​യാ​യി മാ​റി.

വീ​ഡി​യോ​യ്ക്ക് താ​ഴെ ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളു​മാ​യി നി​ര​വ​ധി പേ​രും എ​ത്തി. ചി​ല​ർ സം​ഭ​വ​ത്തെ “ഏ​റ്റ​വും വ​ലി​യ പേ​ടി​സ്വ​പ്നം” എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​പ്പോ​ൾ, റാ​ഖി അ​പ്ര​തീ​ക്ഷി​ത​മാ​യി ല​ഭി​ച്ചാ​ൽ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന​തി​നെ​ക്കു​റി​ച്ചും പ​ല​രും ത​മാ​ശ​ക​ൾ പ​ങ്കു​വ​ച്ചു.

വീ​ഡി​യോ​യി​ലെ ജീ​വ​ന​ക്കാ​രി അ​പൂ​ർ​വ ദി​വാ​ൻ ആ​ണെ​ന്നാ​ണ് സൂ​ച​ന. ‘സു​ധാ​ൻ​ഷു​വി​നെ റാ​ഖി കെ​ട്ടാ​ൻ നി​ർ​ബ​ന്ധി​ച്ച​ത​ല്ലെ​ന്നും അ​ദ്ദേ​ഹം സ്വ​മേ​ധ​യാ ത​യാ​റാ​യ​താ​ണെ​ന്നു​മു​ള്ള ര​സ​ക​ര​മാ​യ വെ​ളി​പ്പെ​ടു​ത്ത​ലാ​യി​രു​ന്നു സു​ധാ​ൻ​ഷു​വി​ന്‍റെ വീ​ഡി​യോ​യ്ക്ക് അ​പൂ​ർ​വ​യു​ടെ മ​റു​പ​ടി. ഇ​തോ​ടെ വി​മാ​ന​ത്തി​ലെ ‘ബ്രോ-​സോ​ണിം​ഗ്’ ക​ഥ​യ്ക്ക് മ​റ്റൊ​രു ര​സ​ക​ര​മാ​യ ട്വി​സ്റ്റ് കൂ​ടി ല​ഭി​ച്ചു.

 

 

Related posts

Leave a Comment