81 യാ​ത്ര​ക്കാ​രു​മാ​യി ദോ​ഹ-തി​രു​വ​ന​ന്ത​പു​രം വി​മാ​നം എ​ത്തി; രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തി​രു​വ​ന​ന്ത​പു​രം: 181 യാ​ത്ര​ക്കാ​രു​മാ​യി ദോ​ഹ-​തി​രു​വ​ന​ന്ത​പു​രം വി​മാ​നം തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​രു മ​ണി​ക്കാ​ണ് വി​മാ​നം ലാ​ൻഡ് ചെ​യ്ത​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് വി​ശ​ദ​മാ​യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല. രോ​ഗം ബാ​ധി​ച്ച​യാ​ളു​മാ​യി വി​ദേ​ശ​ത്തു വ​ച്ച് സ​മ്പ​ർ​ക്ക​മു​ണ്ടാ​യ ഒ​രു യാ​ത്ര​ക്കാ​ര​നെ​യും പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​യ ഒ​രു സ്ത്രീ​യേ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്ക് യാ​ത്ര​ക്കാ​രെ എ​ത്തി​ക്കു​ന്ന​തി​ന് കെഎ​സ്ആ​ർടിസി ബ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് യാ​ത്ര​ക്കാ​രെ വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​ത്.

Related posts

Leave a Comment