വേ​ന​ൽ ക​ന​ക്കു​ന്നു; ദാ​ഹ​വും വി​ശ​പ്പു​മ​ക​റ്റാ​ൻ ത​മി​ഴ്നാ​ട്ടി​ലെ ക​ന്പ് കൂ​ൾ

അ​ടി​മാ​ലി: വേ​ന​ല്‍ ക​ടു​ക്കു​ക​യും പ​ക​ല്‍ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യും ചെ​യ്ത​തോ​ടെ ദാ​ഹ​മ​ക​റ്റാ​ന്‍ വി​വി​ധ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ജ​ന​ങ്ങ​ൾ. ക​രി​മ്പി​ന്‍ ജ്യൂ​സി​നും ക​രി​ക്കി​നും ത​ണ്ണി​മ​ത്ത​നും പു​റ​മേ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള ക​ന്പ് കൂ​ളി​നും പ്രി​യ​മേ​റു​ന്നു.ത​മി​ഴ്‌​നാ​ട​ന്‍ ഗ്രാ​മ​ങ്ങ​ളി​ലെ വ​ഴി​യോ​ര​ങ്ങ​ളി​ൽ ഇ​വ സു​ല​ഭ​മാ​ണ്. മ​ല​യാ​ളി​ക്ക​ത്ര പ​രി​ചി​ത​മ​ല്ലാ​ത്ത ദാ​ഹ​ശ​മ​ന മാ​ര്‍​ഗമാ​ണ് ക​മ്പ്കൂ​ൾ. തേ​നി – ബോ​ഡി റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്ക് തീ​ര്‍​ഥമു​രു​ക​ന്‍ കോ​വി​ലി​ന​രി​കി​ൽ ജ​യ​പ്ര​കാ​ശ​ണ്ണ​ന്‍റെ​യും ഭാ​ര്യ മു​ത്തു​ല​ക്ഷ്മി​യു​ടെ​യും ക​ട​യി​ലാ​ണ് ഇ​വ​യു​ടെ വി​ൽ​പ്പ​ന പൊ​ടി​പൊ​ടി​ക്കു​ന്ന​ത്.

30 രൂ​പ​യാ​ണ് ഒ​രു മൊ​ന്ത ക​മ്പ്കൂ​ളി​ന്‍റെ വി​ല. ഇ​ത് അ​ക​ത്താ​ക്കി​യാ​ൽ ദാ​ഹം ശ​മി​ക്കു​ന്ന​തി​നു പു​റ​മേ വി​ശ​പ്പും പ​റ​പ​റ​ക്കും. 23 വ​ര്‍​ഷ​മാ​യി ഇ​രു​വ​രും ചേ​ർ​ന്ന് ഇ​തി​ന്‍റെ വി​ൽ​പ്പ​ന ആ​രം​ഭി​ച്ചി​ട്ട്. അ​രി​യും ഗോ​ത​മ്പും പോ​ലെ​യു​ള്ള ധാ​ന്യ​മാ​ണ് ക​മ്പ്. ഇ​ത് ആ​ദ്യം പൊ​ടി​ച്ചെ​ടു​ത്ത ശേ​ഷം കു​ഴ​ന്പ് രൂ​പ​ത്തി​ലാ​ക്കും. പി​ന്നീ​ട് ഇ​തു തീ​യി​ൽ കു​റു​ക്കി​യെ​ടു​ത്ത് മോ​രു​മാ​യി ചേ​ർ​ത്ത് പാ​നീ​യ​മാ​ക്കി മാ​റ്റും. ക​മ്പ് പൊ​ടി​ക്കു​ന്ന​തു മു​ത​ല്‍ കാ​ച്ചി​ക്കു​റു​ക്കു​ന്ന​തു വ​രെ അ​ല്പം അ​ധ്വാ​നം ആ​വ​ശ്യ​മാ​ണ്.

ചൂ​ടേ​റെ​യു​ള്ള അ​ടു​പ്പി​ന​രി​കി​ല്‍​നി​ന്നു​വേ​ണം കു​ഴ​മ്പ് രൂ​പ​ത്തി​ലാ​ക്കി​യ ക​മ്പ് കാ​ച്ചി​ക്കു​റു​ക്കി​യെ​ടു​ക്കാ​ന്‍. എ​ങ്കി​ലും ക​മ്പ്കൂ​ള്‍ ക​ഴി​ച്ച് ശ​രീ​രം ത​ണു​പ്പി​ച്ച് മ​ട​ങ്ങു​ന്പോ​ൾ ആ​ളു​ക​ള്‍​ക്കും മ​ന​സി​ൽ​നി​റ​യു​ന്ന​ത് സം​തൃ​പ്തി. ക​മ്പ്കൂ​ളി​ന് രു​ചി​പ​ക​രാ​ന്‍ വ​റു​ത്ത മു​ള​കും മു​ള​കു ചേ​ര്‍​ത്ത മാ​ങ്ങ​യു​മ​ട​ക്കം വി​വി​ധ​യി​നം സൈ​ഡ് ഡി​ഷു​ക​ളും ക​ട​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

എ​ടു​ക്കു​ന്ന​തി​നും ക​ഴി​ക്കു​ന്ന​തി​നും ഇ​രു​വ​രും അ​ള​വൊ​ന്നും നി​ശ്ച​യി​ച്ചി​ട്ടി​ല്ല. പ​ക​ല്‍ ചൂ​ടേ​റി​യ​തോ​ടെ ഇ​വി​ടെ ക​ച്ച​വ​ടം ത​കൃ​തി​യാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment