എന്തു വിലകൊടുത്തും ട്രംപിനെ തോല്‍പ്പിക്കണം;നിക്കി ഹേലിയും ടിം സ്‌കോട്ടും

യു​എ​സ് പ്ര​സി​ഡ​ന്‍റ്  തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള ജി​ഒ​പി നോ​മി​നേ​ഷ​നി​ല്‍ ഡൊ​ണാ​ള്‍​ഡ് ട്രം​പി​നെ എ​ന്തു വി​ല കൊ​ടു​ത്തും പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ക​രു​ക്ക​ൾ നീ​ക്കി  നി​ക്കി ഹേ​ലി​യും, ടിം ​സ്‌​കോ​ട്ടും. പാ​മെ​റ്റോ സ്റ്റേ​റ്റ് പോ​ളിം​ഗി​ല്‍ ട്രം​പി​ന്‍റെ ലീ​ഡ് മ​റി​ക​ട​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ഇ​വ​രു​ടെ പ്ര​തീ​ക്ഷ.

സ്വ​ന്തം സം​സ്ഥാ​ന​ത്തി​ന്‍റെ പി​ന്തു​ണ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി മു​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പി​നെ​തി​രാ​യി നീ‌​ങ്ങാ​നാ​ണ് ഇ​രു​വ​രും ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ സൗ​ത്ത് ക​രോ​ലി​ന​യി​ലെ വി​ജ​യം ട്രം​പി​ന്‍റെ നാ​മ​നി​ര്‍​ദ്ദേ​ശം ത​ട​യാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

വി​ന്‍​ത്രോ​പ്പ് യൂ​ണി​വേ​ഴ്സി​റ്റി സ​ര്‍​വേ അ​നു​സ​രി​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്ത സൗ​ത്ത് ക​രോ​ലി​ന റി​പ്പ​ബ്ലി​ക്ക​ന്‍​മാ​രി​ല്‍ 50.5% പി​ന്തു​ണ​യു​മാ​യി ട്രം​പ് മു​ന്നി​ട്ട് നി​ല്‍​ക്കു​ന്നു. നി​ക്കി ഹേ​ലി (16.6%), ഫ്‌​ലോ​റി​ഡ ഗ​വ​ര്‍​ണ​ര്‍ റോ​ണ്‍ ഡി​സാ​ന്റി​സ് (12.1%) ഉം ​പി​ന്തു​ണ നേ​ടി. എ​ന്നാ​ൽ വി​വേ​ക് രാ​മ​സ്വാ​മി​യെ​ക്കാ​ള്‍  പി​ന്നി​ലാ​ണ് സ്‌​കോ​ട്ട്.

Related posts

Leave a Comment