വാടക തർക്കം;  യു​വാ​വി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്ത​ല​വ​ൻ ക​ണ്ണൂ​രി​ൽ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: യു​വാ​വി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്ത​ല​വ​നെ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. ക​ട​ന്പൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്തെ ആ​ശാ​രി ഗോ​പി​നാ​ഥ് എ​ന്ന എം. ​ഗോ​പി​നാ​ഥി​നെ (45) യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യും സം​ഘ​വും അ​റ​സ്റ്റ്ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ക​ണ്ണൂ​ർ മാ​ളി​ലെ ഇ​ല​ക്ട്രീ​ഷ്യ​ൻ പു​ഴാ​തി തു​ളി​ച്ചേ​രി​യി​ലെ അ​രി​പ്പ ഹൗ​സി​ൽ എ. ​റി​ജേ​ഷി​നെ (41) യാ​ണ് ഗോ​പി​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​റം​ഗ സം​ഘം അ​ടി​ച്ചു​പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റി​ജേ​ഷി​നെ ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ണ്ണൂ​ർ മാ​ളി​ൽ റി​ജേ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ്യൂ​ട്ടീ​ഷ്യ​ൻ സ്ഥാ​പ​ന​ത്തി​ന്‍റെ വാ​ട​ക​ത​ർ​ക്കം സം​ബ​ന്ധി​ച്ച പ്ര​ശ്ന​ത്തി​ലാ​ണ് മാ​ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി മു​റി​യി​ലി​ട്ട് പൂ​ട്ടി മ​ർ​ദ്ദി​ച്ച​തെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts