ദേ​ശീ​യ ന​ദീ​ മ​ഹോ​ത്സ​വം നി​ളാ​തീ​ര​ത്ത് ..! ന​ദി​ക​ളു​ടെ പു​ന​രു​ജ്ജീ​വ​നം ല​ക്ഷ്യ​മാ​ക്കി​യു​ള്ള ദേ​ശീ​യ ന​ദീ​മ​ഹോ​ത്സ​വമാണ് നിളാത്തീരത്ത് നടത്തുന്നത്

nilaതൃ​ശൂ​ർ: ന​ദി​ക​ളു​ടെ പു​ന​രു​ജ്ജീ​വ​നം ല​ക്ഷ്യ​മാ​ക്കി​യു​ള്ള ദേ​ശീ​യ ന​ദീ​മ​ഹോ​ത്സ​വം അ​ടു​ത്ത മാ​സം ര​ണ്ടി​ന് ചെ​റു​തു​രു​ത്തി നി​ളാ തീ​ര​ത്ത് ന​ട​ത്തും. ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ​യാ​ണ് ന​ദീ​മ​ഹോ​ത്സ​വം. ര​ണ്ടി​ന് വൈ​കീ​ട്ട് അ​ഞ്ചി​ന് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ, പി.​കെ.​ബി​ജു എം​പി, മ​ഹാ​ക​വി അ​ക്കി​ത്തം, യു.​ആ​ർ.​പ്ര​ദീ​പ് എം​എ​ൽ​എ, ജ​സ്റ്റി​സ് ചേ​റ്റൂ​ർ ശ​ങ്ക​ര​ൻ നാ​യ​ർ എ​ന്നി​വ​ർ  പ​ങ്കെ​ടു​ക്കും. ഇ​ത്ത​വ​ണ​ത്തെ നി​ള പു​ര​സ്കാ​രം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ എം.​പി.​സു​രേ​ന്ദ്രനു ന​ൽ​കും.

മൂ​ന്നി​ന് “ന​ദി​ക​ളു​ടെ നാ​ട് ഇ​ന്ത്യ’ എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​ബി.​മീ​നാ​കു​മാ​രി, ഡോ. ​ധ്വ​നി ശ​ർ​മ, ഡോ. ​വി.​എ​സ്.​വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. നാ​ലി​നു പ​ശ്ചി​മ​ഘ​ട്ടം, അ​തി​ര​പ്പി​ള്ളി, പ്ലാ​ച്ചി​മ​ട വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യ്ക്കു ഡോ. ​എ.​ല​ത, വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും. ലോ​ക പ​രി​സ്ഥി​തി ദി​ന​മാ​യ അ​ഞ്ചി​നു വി​വി​ധ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കും. ദി​വ​സ​വും വൈ​കീ​ട്ട് ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റു​മെ​ന്നു ഭാ​ര​വാ​ഹി​ക​ളാ​യ വി​പി​ൻ കു​ടി​യേ​ട​ത്ത്, പാ​ഞ്ഞാ​ൾ നാ​രാ​യ​ണ​ൻ, കെ.​കെ.​കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു

Related posts