ആ​ട് നിപ്പ ലിസ്റ്റിൽ ഇല്ല; മ​രി​ച്ച കു​ട്ടി​ക്ക് ആ​ടി​ല്‍ നി​ന്നാ​ണ് വൈ​റ​സ് ബാ​ധ​യേ​റ്റ​തെ​ന്ന സം​ശ​യം തള്ളി മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പ്

 

സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട് : നി​പ്പ ബാ​ധി​ച്ചു മ​രി​ച്ച കു​ട്ടി​ക്ക് ആ​ടി​ല്‍ നി​ന്നാ​ണ് വൈ​റ​സ് ബാ​ധ​യേ​റ്റ​തെ​ന്ന സം​ശ​യം ത​ള്ളി മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ്. ആ​ടു​ക​ള്‍ നി​പ്പ​ വാ​ഹ​ക​രാ​യ ജീ​വി​ക​ളു​ടെ പ​ട്ടി​ക​യി​ലി​ല്ലന്നു സം​സ്ഥാ​ന മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​ബേ​ബി കു​ര്യാ​ക്കോ​സ് വ്യ​ക്ത​മാ​ക്കി.

മ​രി​ച്ച കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ ആ​ടി​നെ വ​ള​ര്‍​ത്തി​യി​രു​ന്നു. ഇ​തി​ല്‍ ഒ​രാ​ടിനു നേ​ര​ത്തെ അ​സു​ഖ​മു​ണ്ടാ​യി​രു​ന്ന​താ​യും വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​ത് സം​ബ​ന്ധി​ച്ച് വെറ്ററന​റി ഡോ​ക്ട​ര്‍ അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ആ​ടി​നു ര​ണ്ടു​മാ​സം മു​മ്പാ​യി​രു​ന്നു രോ​ഗ​മു​ണ്ടാ​യി​രു​ന്ന​ത്. ചി​കി​ത്സ ല​ഭി​ച്ച​തി​നാ​ല്‍ ആ​ട് ഇ​പ്പോ​ഴും ജീ​വ​നോ​ടെ​യു​ണ്ട്.

ആ​ടി​ന് മ​രി​ച്ച കു​ട്ടി മ​രു​ന്ന് ന​ല്‍​കി​യെ​ന്ന അ​ഭ്യൂ​ഹ​വും നി​ല​നി​ന്നു​രു​ന്നു. എ​ന്നാ​ല്‍ ആ​ടി​നു വൈ​റ​സ് ബാ​ധ​യേ​റ്റി​ട്ടി​ല്ലെ​ന്നും മ​റ്റു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ല്‍ ആ​ടി​നെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഊ​ഹാ​പോ​ഹ​ങ്ങ​ള്‍ വേ​ണ്ടെ​ന്നും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അറിയിച്ചു.

റംബുട്ടാൻ പഴം കഴിച്ചു
അ​തേ​സ​മ​യം, കു​ട്ടി റം​ബൂ​ട്ടാ​ന്‍ ക​ഴി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ദേ​ശ​ത്തെ വ​വ്വാ​ലു​ക​ളു​ടെ സാ​മ്പി​ള്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ശേ​ഖ​രി​ക്കും. ഇ​ന്നു ഡോ. ​ബേ​ബി കു​ര്യാ​ക്കോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തും. തു​ട​ര്‍​ന്ന് റം​ബൂ​ട്ടാ​ന്‍ മ​ര​ത്തി​നു സ​മീ​പ​ത്തു​ള്ള വ​വ്വാ​ലു​ക​ളു​ടെ കാ​ഷ്ടം ശേ​ഖ​രി​ക്കും.

റം​ബൂ​ട്ട​ന്‍റെ പു​റം​തോ​ട് കു​ട്ടി ക​ടി​ച്ചു പൊ​ട്ടി​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. വ​വ്വാ​ല്‍ ക​ടി​ച്ച​തോ വി​സ​ര്‍​ജ്യ​ത്തി​ന്റെ അം​ശം ക​ല​രന്നതോ ആ​യ പ​ഴം വാ​യ​യി​ലെ​ത്തി​യാ​ല്‍ അ​തു വ​ഴി നി​പ്പ പി​ടി​പെ​ടാം. ഇ​തേ തു​ട​ര്‍​ന്നാ​ണ് വ​വ്വാ​ലി​ന്‍റെ കാ​ഷ്ടം ശേ​ഖ​രി​ക്കു​ന്ന​ത്.

2018 ല്‍ ​നി​പ സ്ഥി​രീ​ക​രി​ച്ച സൂ​പ്പി ക​ട​യി​ല്‍നി​ന്നും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്നും ശേ​ഖ​രി​ച്ച വ​വ്വാ​ലു​ക​ളെ ഭോ​പ്പാ​ലി​ലെ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹൈ ​സെ​ക്യൂ​രി​റ്റി ആ​നി​മ​ല്‍ ഡി​സീ​സ​സ് (എ​ന്‍​ഐ​എ​സ്എ​ച്ച്എ​ഡി) ലെ​ക്ക് അ​യ​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഫ​ലം നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു.

അ​തി​നാ​ല്‍ നി​പ്പ പ​ട​ര്‍​ന്ന​ത് വ​വ്വാ​ലി​ല്‍ നി​ന്നാ​ണെ​ന്നു പൂ​ര്‍​ണ​മാ​യും സ്ഥി​രീ​ക​രി​ക്കാ​ന്‍ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന് സാ​ധി​ച്ചി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടി​യാ​ണ് വീ​ണ്ടും പ​ഠ​നം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്.

കാട്ടുപന്നിയും നിരീക്ഷണത്തിൽ
മ​ല​യോ​ര മേ​ഖ​ല​യാ​യ​തി​നാ​ല്‍ കാ​ട്ടു പ​ന്നി​ക​ള്‍ വ​ഴി​യും നി​പ്പ വൈ​റ​സ് സാ​ന്നി​ധ്യം മ​നു​ഷ്യ​രി​ലെ​ത്തം.​ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ചു വ​നം വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചു അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നു ഡോ. ​ബേ​ബി കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു.

മ​രി​ച്ച കു​ട്ടി​യു​ടെ വീ​ട്ടി​ലു​ള്ള എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളി​ലും നി​പ സാ​ന്നി​ധ്യം ഉ​ണ്ടോ ഇ​ന്നു പ​രി​ശോ​ധി​ക്കും. നി​പ്പ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച എ​ല്ലാ​യി​ട​ത്തും അ​തി​ന്റെ ഉ​ത്ഭ​വം ക​ണ്ടെ​ത്തി​യി​രു​ന്നു.

വൈ​റ​സ്ബാ​ധ ആ​ദ്യം സ്ഥി​രീ​ക​രി​ച്ച മ​ലേ​ഷ്യ, ബം​ഗ്ലാ​ദേ​ശ് തു​ട​ങ്ങി സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം പ​ന്നി​ക​ളി​ല്‍ നി​ന്നും വ​വ്വാ​ലു​ക​ളി​ല്‍ നി​ന്നും മ​നു​ഷ്യ​രി​ലേ​ക്കു പ​ട​ര്‍​ന്നു​വെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.

പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത നി​പ്പാ വൈ​റ​സി​ന്‍റെ ഉ​റ​വി​ട​വും കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​യ നി​പ്പാ വൈ​റ​സി​ന്‍റെ ഉ​റ​വി​ട​വു​മാ​ണ് ഇ​തു​വരെയും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത​ത്.

Related posts

Leave a Comment