കൂ​രാ​ച്ചു​ണ്ട് ടൗ​ണി​ൽ സൂ​ച​നാ ബോ​ർ​ഡു​ക​ളി​ല്ല; ന​ട്ടം​തി​രി​ഞ്ഞ് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ

കൂ​രാ​ച്ചു​ണ്ട്: വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നാ​യി കൂ​രാ​ച്ചു​ണ്ട് ടൗ​ണി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളും മ​റ്റു യാ​ത്ര​ക്കാ​രും പ്ര​ധാ​ന ക​വ​ല​ക​ളി​ൽ സൂ​ച​നാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ വ​ല​യു​ന്നു.

പേ​രാ​മ്പ്ര, ബാ​ലു​ശേ​രി തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ കൂ​രാ​ച്ചു​ണ്ട് ടൗ​ണി​ലെ​ത്തി​യ ശേ​ഷ​മെ ക​രി​യാ​ത്തും​പാ​റ, തോ​ണി​ക്ക​ട​വ്, ക​ക്ക​യം എ​ന്നീ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​ക​യു​ള്ളൂ. എ​ന്നാ​ൽ സൂ​ച​നാ ബോ​ർ​ഡു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ടൗ​ണി​ലെ ക​വ​ല​ക​ളി​ൽ വാ​ഹ​നം നി​ർ​ത്തി നാ​ട്ടു​കാ​രോ​ട് ചോ​ദി​ച്ച​റി​ഞ്ഞ് യാ​ത്ര ചെ​യ്യേ​ണ്ടി​വ​രി​ക​യാ​ണ്.

പ്ര​ധാ​ന​പ്പെ​ട്ട ക​വ​ല​ക​ളി​ൽ സൂ​ച​നാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് സി​പി​ഐ കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ടി.​കെ. ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ. പ്രേ​മ​ൻ, പീ​റ്റ​ർ കി​ങ്ങി​ണി​പ്പാ​റ, തോ​മ​സ് പു​ന്ന​മ​റ്റ​ത്തി​ൽ, വി​നു മ്ലാ​ക്കു​ഴി​യി​ൽ, ഗോ​പാ​ല​ൻ മ​ണ്ടോ​പ്പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment