നിവിന്‍ പോളിയുടെ ഇടതു കയ്യുടെ എല്ലിന് പരിക്ക് ! കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു; ഡോക്ടര്‍മാര്‍ പറയുന്നത്…

നിവിന്‍ പോളിയ്ക്ക പരിക്ക്. റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗിനിടെയാണ് നായകന്‍ നിവിന്‍ പോളിയുടെ ഇടതു കയ്യുടെ എല്ലിന് പരിക്കേറ്റത്. ഗോവയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയായിരുന്നു അപകടം.പരിക്കിനേത്തുടര്‍ന്ന് നിവിന് 15 ദിവസത്തെ വിശ്രമം നിര്‍ദേശിച്ചു. അതിനാല്‍ പരിക്ക് ഭേദമായ ശേഷമേ നിവിന്‍ തിരിച്ചെത്തൂ.

ഗോവയിലെ ഷൂട്ടിംഗ്പൂര്‍ത്തിയാക്കി ശ്രീലങ്കയിലെ ഷെഡ്യൂള്‍ ആരംഭിക്കാനിരിക്കുന്നതിനിടെയായിരുന്നു അപകടം. മോഹന്‍ലാലും നിവിനും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രവും കൂടിയാണ് കൊച്ചുണ്ണി. കള്ളന്‍ കൊച്ചുണ്ണിയുടെ സുഹൃത്തായ മുഹമ്മദ് അബ്ദുള്‍ ഖാദര്‍ എന്ന ഇത്തിക്കരപ്പക്കിയുടെ വേഷമാണ് മോഹന്‍ലാല്‍ ചെയ്യുന്നത്. പ്രിയാ ആനന്ദ്, സണ്ണി വെയ്ന്‍, ബാബു ആന്റണി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ബോബി-സഞ്ജയ് ടീമിന്റേതാണ് തിരക്കഥ. നിവിന്റെ പരിക്ക് ഭേദമായതിനു ശേഷമേ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കൂ എന്നാണ് സൂചന.

Related posts