അകത്താണെങ്കിലും ഞങ്ങൾക്ക് പേടിയാ..! ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യു​ണ്ടെ​ന്ന സഹോദരങ്ങളുടെ പരാതി; നി​സാ​മി​നെ​തി​രേ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി

തൃ​ശൂ​ർ: ച​ന്ദ്ര​ബോ​സ് വ​ധ​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​നാ​യ മു​ഹ​മ്മ​ദ് നി​സാ​മി​നെ​തി​രെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. നി​സാ​മി​ൽനി​ന്നു വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്നു സ​ഹോ​ദ​ര​ങ്ങ​ളു​ടെ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. സ​ഹോ​ദ​ര​ങ്ങ​ളാ​യ അ​ബ്ദു​ൾ നി​സാ​ർ, അ​ബ്ദു​ൾ റ​സാ​ഖ്, ബി​സി​ന​സ് പാ​ർ​ട്ണ​ർ ബ​ഷീ​ർ അ​ലി എ​ന്നി​വ​ർ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യെ ക​ണ്ട് പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

ഗു​ണ്ട​ക​ൾ​ക്കു നി​സാം പ​ണം ന​ല്കിയി​ട്ടു​ണ്ടെ​ന്നും ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യു​ണ്ടെ​ന്നു​മാ​യി​രു​ന്നു പ​രാ​തി. ബാ​ങ്ക് രേ​ഖ​ക​ൾ സ​ഹി​ത​മാ​ണ് പ​രാ​തി നല്കിയ​ത്. ഇ​പ്പോ​ൾ ജ​യി​ലി​ൽ ക​ഴി​യു​ന്ന ര​ണ്ടു ഗു​ണ്ട​ക​ളു​ടെ ബ​ന്ധു​ക്ക​ൾ​ക്കു നി​സാ​മി​ന്‍റെ ഓ​ഫീ​സി​ൽ​നി​ന്നു പ​ണം ന​ൽ​കി​യെ​ന്നാ​ണ് സ​ഹോ​ദ​ര​ങ്ങ​ളു​ടെ ആ​രോ​പ​ണം. നി​സാ​മി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളു​ടെ മൊ​ഴി ക്രൈം​ബ്രാ​ഞ്ച് രേ​ഖ​പ്പെ​ടു​ത്തി.

ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ണെ​ന്നും സു​ര​ക്ഷ വേ​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ഇ​വ​ർ ഹൈ​ക്കോ​ട​തി​യി​ലും ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ട്. ക​ണ്ണൂ​ർ ജ​യി​ലി​ൽനി​ന്നു പൂ​ജ​പ്പു​ര​യി​ലേ​ക്കു മാ​റ്റ​ണ​മെ​ന്നും നി​സാ​മി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ൾ ജ​യി​ൽ അ​ധി​കൃ​ത​രോ​ട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

Related posts