പഴയന്നൂരിൽ പ്ലാ​സ്റ്റി​ക് ഇ​നി മാ​ലി​ന്യ​മ​ല്ല; പുതിയ പദ്ധതിയിൽ നാട്ടുകാർ ചെയ്യേണ്ടത് ഓർമിപ്പിച്ച് ബ്ലോക്ക് പഞ്ചായത്ത്

പഴയന്നൂർ: മാ​ലി​ന്യ​മെ​ന്ന പേ​രി​ല്‍ മ​ണ്ണി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക്കി​ന് പു​തി​യ രൂ​പ​വും ഭാ​വ​വും ന​ല്‍​കു​ക​യാ​ണ് പ​ഴ​യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷ​ങ്ങ​ളി​ലെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രം​ഭി​ച്ച പ്ലാ​സ്റ്റി​ക് ബ​യ​ലിം​ഗ് ആ​ന്‍റ് ഷ്ര​ഡി​ങ്ങ് യൂ​ണി​റ്റ് സ​ജ്ജ​മാ​ക്കി​യ​ത്.

ബ്ലോ​ക്ക് ശു​ചി​ത്വ​സേ​ന​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വീ​ടു​ക​ളി​ലെ പ്ലാ​സ്റ്റി​ക് സാ​മ​ഗ്ര​ഹി​ക​ള്‍ ക​ഴു​കി ഉ​ണ​ക്കി വൃ​ത്തി​യ​ക്കി​യ​വ യൂ​ണി​റ്റി​ല്‍ എ​ത്തി​ച്ച് ബ​യ​ലിം​ഗ് ന​ട​ത്തി പു​ന​ര്‍​ച​ക്രീ​ക​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും ഇ​ത​ര പ്ലാ​സ്റ്റി​ക് എ​ല്ലാം പൊ​ടി​ച്ച് ടാ​റിം​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​വ​ർത്തി​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​മാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യം വെ​ക്കു​ന്ന​ത്. അ​ന്ന​ത്തെ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി ഡോ. ​കെ.​ടി.​ ജ​ലീ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ​ഴ​യ​ന്നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തിന്‍റെ സ്ഥ​ല​ത്ത് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നാ​ണ് ഉ​ദേ​ശി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ല്‍ 2018ല്‍ ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ചീ​ര​ക്കു​ഴി​യി​ലെ ഒ​രേ​ക്ക​ര്‍ സ്ഥ​ല​ം വി​ലയ്​ക്ക് എ​ടു​ത്ത് ഷ്ര​ഡി​ങ്ങ് യൂ​ണി​റ്റി​ന് ആ​വ​ശ്യ​മാ​യ കെ​ട്ടി​ടം പ​ണി​ത് ജ​ന​റേ​റ്റ​ര്‍ സ്ഥാ​പി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ജി​ല്ല​യി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ഴു​കി വൃ​ത്തി​യാ​ക്കി എ​ത്തി​ക്കു​ന്ന മു​ഴു​വ​ന്‍ സാ​ധ​ന​സാ​മ​ഗ്ര​ഹി​ക​ളും പൊ​ടി​ച്ച് ന​ല്‍​കു​ന്ന​തി​നോ​ടോ​പ്പം ബ​യ​ലിം​ഗ് ന​ട​ത്തു​ന്ന​തി​നും ത​യ്യാ​റാ​ണെ​ന്ന് ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ പ​ത്മ​കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചി​രു​ന്നു.

പൊ​ടി​ച്ച പ്ലാ​സ്റ്റി​ക് നാ​റ്റ്പാ​ക് നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് ടാ​റിം​ഗി​ല്‍ 20 ശതമാനം ഉ​ള്‍​പ്പെ​ടു​ത്താവുന്നതാണ്. ഇ​നി​ മു​ത​ല്‍ എ​ല്ലാ ത​ദ്ദേ​ശ സ്വ​യംഭ​ര​ണ വ​കു​പ്പ് സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​രി​നും ആ​വ​ശ്യ​മാ​യ പൊ​ടി​ച്ച പ്ലാ​സ്റ്റി​ക് യൂ​ണി​റ്റി​ല്‍ നി​ന്നും ല​ഭ്യ​മാ​ക്കും. മ​ണ്ണി​നും പ​രി​സ​ര​ത്തി​നും അ​പ​ക​ടം സൃ​ഷ്ട്ടി​ക്കു​ന്ന മൈ​ക്രോ​ണ്‍ കു​റ​വാ​യ പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പെ​ടെ ബ​യ​ലിം​ഗ് ന​ട​ത്താ​മെ​ന്ന​തും കി​ട്ടാ​വു​ന്ന​ത്ര പ്ലാ​സ്റ്റി​ക് പൊ​ടി​ക്കാ​മെ​ന്ന​തും ഈ ​യൂ​ണി​റ്റി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

ര​ണ്ടു വ​ര്‍​ഷ​ക്കാ​ല​ത്തെ പ​ഴ​യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ മാ​തൃ​ക പ്ര​വ​ര്‍​ത്തി​യാ​യി​ട്ടാ​ണ് പ്ലാ​സ്റ്റി​ക് ഷ്ര​ഡി​ങ്ങ് യൂ​ണി​റ്റ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന​ത്. യൂണിറ്റിനോട് ചേ​ര്‍​ന്നുകി​ട​ക്കു​ന്ന ചീ​ര​ക്കു​ഴി ഡാം ​പ​രി​സ​ര​ത്ത് ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍​ക്ക് നി​ര്‍​മി​ക്കു​ന്ന​തി​നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പദ്ധതിയുണ്ട്.

Related posts