ജ​ല​സം​ഭ​ര​ണി നി​ർ​മാ​ണം; തൊഴിലുറപ്പ് തൊഴിലാളികളോടൊപ്പം  കൈ​കോ​ർ​ത്ത് എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ളും

ച​വ​റ: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നാ​യി തീ​ർ​ക്കു​ന്ന ജ​ല​സം​ഭ​ര​ണി നി​ർ​മാ​ണ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പം കൈ​കോ​ർ​ത്ത് എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ളും രം​ഗ​ത്ത്. പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മ​ന​യി​ൽ വാ​ർ​ഡി​ൽ നി​ർ​മി​ക്കു​ന്ന ജ​ല​സം​ഭ​ര​ണി നി​ർ​മാ​ണ​ത്തി​ന് കൈ​സ​ഹാ​യ​വു​മാ​യി​ട്ടാ​ണ് പ​ന്മ​നമ​ന​യി​ൽ എ​സ്ബി​വി​എ​സ് ജി​എ​ച്ച്എ​സ്എ​സി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ലെ വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തി​യ​ത്.

പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ മ​ഹേ​ഷ്, ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 30 കു​ട്ടി​ക​ളാ​ണ് പോ​ണ്ട് നി​ർ​മാ​ണ​ത്തി​ന് സ​ഹാ​യ​വു​മാ​യി എ​ത്തി​യ​ത്. പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർമി​ക്കു​ന്ന ജ​ല​സം​ഭ​ര​ണി ഫാം ​പോ​ണ്ടി​ന്‍റെ നീ​ളം 11 മീ​റ്റ​റും വീ​തി ഏഴ് മീ​റ്റ​റും ആ​ഴം ആറ് മീ​റ്റ​റു​മാ​ണ്.

കൃ​ഷി ആ​വ​ശ്യ​ങ്ങ​ൾ​ക്കും മ​ത്സ്യ കൃ​ഷി ന​ട​ത്തു​ന്ന​തി​ലേ​ക്കു​മാ​ണ് കു​ളം കു​ഴി​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഏ​റെ ശാ​രീ​രി​ക അ​ധ്വാ​ന​മു​ള്ള പ്ര​വ​ർ​ത്തി ഏ​റെ ആ​വേ​ശ​പൂ​ർ​വ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റെ​ടു​ത്ത​ത്. 12 തൊ​ഴി​ൽ ദി​ന​ങ്ങ​ളു​ള്ള കു​ളം കു​ഴി നി​ർ​മ്മാ​ണ​ത്തി​ൽ 40 തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ് തൊ​ഴി​ൽ ചെ​യ്യു​ന്ന​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഹ​മ്മ​ദ് മ​ൻ​സൂ​ർ ,അ​ക്ര​ഡി​റ്റ് എ​ൻജിനീയ​ർ മും​താ​സ്, അ​മ്പി​ളി എ​ന്നി​വ​രാ​ണ് പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പി​റ്റി​എ പ്ര​സി​ഡ​ന്‍റ് നി​സാ​റു​ദ്ദീ​ൻ, എ​സ്എം​സി അം​ഗം ആ​ന​ന്ദ് കു​മാ​ർ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.

Related posts