നോ​ര്‍​ക്ക റൂ​ട്ട്‌​സ് സാ​ന്ത്വ​ന അ​ദാ​ല​ത്ത്: കു​ട്ട​നാ​ട്, അ​മ്പ​ല​പ്പു​ഴ, ചേ​ര്‍​ത്ത​ല താ​ലൂ​ക്കു​കാ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം

ആ​ല​പ്പു​ഴ: നോ​ര്‍​ക്ക റൂ​ട്ട്‌​സ് വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന സാ​ന്ത്വ​ന ധ​ന​സ​ഹാ​യ​പ​ദ്ധ​തി​യു​ടെ അ​ദാ​ല​ത്ത് 2026 ജ​നു​വ​രി എ​ട്ടി​ന് തൃ​ശൂ​രി​ല്‍ ന​ട​ക്കും. വാ​ര്‍​ഷി​ക വ​രു​മാ​നം ഒ​ന്ന​ര​ല​ക്ഷം രൂ​പ​യി​ല്‍ താ​ഴെ​യു​ള്ള, നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ പ്ര​വാ​സി​ക​ള്‍​ക്കാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​രാ​ണ് പ​ദ്ധ​തി ന​ട​ത്തു​ന്ന​ത്.ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കി​ട്ട് മൂ​ന്നു വ​രെ ന​ട​ക്കു​ന്ന അ​ദാ​ല​ത്തി​ല്‍ കു​ട്ട​നാ​ട്, അ​മ്പ​ല​പ്പു​ഴ, ചേ​ര്‍​ത്ത​ല താ​ലൂ​ക്കി​ലെ അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം.

മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം. താ​ത്പ​ര്യ​മു​ള​ള​വ​ര്‍ www.norkar oots.kerala.gov.in വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ച്ച് 2026 ജ​നു​വ​രി ആ​റി​ന് മു​ന്‍​പാ​യി അ​പേ​ക്ഷ ന​ല്‍​കേ​ണ്ട​താ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് +91 9188492339, +91828 1004907 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.മ​ര​ണാ​ന​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി ആ​ശ്രി​ത​ര്‍​ക്ക് പ​ര​മാ​വ​ധി ഒ​രു ല​ക്ഷം രൂ​പ വ​രെ​യും, ചി​കി​ത്സാസ​ഹാ​യ​മാ​യി പ​ര​മാ​വ​ധി 50,000 രൂ​പ​യും മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് പ​ര​മാ​വ​ധി 15,000 രൂ​പ​യും കൃ​ത്രി​മ കാ​ല്‍, ഊ​ന്നു​വ​ടി, വീ​ല്‍​ചെ​യ​ര്‍ തു​ട​ങ്ങി​യ അം​ഗ​പ​രി​മി​ത പ​രി​ഹാ​ര ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്ക് പ​ര​മാ​വ​ധി 10,000 രൂ​പ​യും പ​ദ്ധ​തി പ്ര​കാ​രം ല​ഭ്യ​മാ​ണ്.

അ​പേ​ക്ഷ ന​ല്‍​കു​ന്ന​തി​ന് എ​ല്ലാ പാ​സ്‌​പോ​ര്‍​ട്ടു​ക​ളും വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, റേ​ഷ​ന്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡ്, സേ​വിം​ഗ്‌​സ് ബാ​ങ്ക് പാ​സ് ബു​ക്ക്, ഫോ​ട്ടോ എ​ന്നി​വ ആ​വ​ശ്യ​മാ​ണ്. ഇ​വ കൂ​ടാ​തെ ഓ​രോ പ​ദ്ധ​തി​ക്കും പ്ര​ത്യേ​കം രേ​ഖ​ക​ളും ന​ല്‍​ക​ണം.ചി​കി​ത്സാ​സ​ഹാ​യ​ത്തി​ന് പൊ​തു രേ​ഖ​ക​ള്‍​ക്കൊ​പ്പം മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഡി​സ്ചാ​ര്‍​ജ് സ​മ്മ​റി​യും മെ​ഡി​ക്ക​ല്‍ ബി​ല്ലു​ക​ളും മ​ര​ണാ​ന​ന്ത​ര ധ​ന​സ​ഹാ​യ​ത്തി​ന് ഡെ​ത്ത് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, പു​ന​ര്‍​വി​വാ​ഹം ചെ​യ്തി​ട്ടി​ല്ലെ​ന്നു തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പേ​ര് ഒ​രേ റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ ഇ​ല്ലെ​ങ്കി​ല്‍ ഫാ​മി​ലി മെ​മ്പ​ര്‍​ഷി​പ്പ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യും ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്.

മ​ക്ക​ളു​ടെ മ​ര​ണാ​ന​ന്ത​ര ധ​ന​സ​ഹാ​യ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ര്‍ ലീ​ഗ​ല്‍ ഹ​യ​ര്‍​ഷി​പ്പ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. ഈ ​സ​മ​യ​ത്ത് പു​ന​ര്‍​വി​വാ​ഹം ചെ​യ്തി​ട്ടി​ല്ലെ​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ല. വി​വാ​ഹ ധ​ന​സ​ഹാ​യ​ത്തി​ന് പൊ​തു രേ​ഖ​ക​ള്‍​ക്കൊ​പ്പം വി​വാ​ഹ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഹാ​ജ​രാ​ക്ക​ണം. മു​ന്‍​പ് അ​പേ​ക്ഷ ന​ല്‍​കി​യ​വ​രും, നി​ര​സി​ക്ക​പ്പെ​ട്ട​വ​രും വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. ഒ​രാ​ള്‍​ക്ക് ഒ​റ്റ സ്‌​കീ പ്ര​കാ​രം മാ​ത്ര​മേ സ​ഹാ​യം നു​വ​ദി​ക്കൂ. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​മ്പോ​ഴും, ധ​ന​സ​ഹാ​യം സ്വീ​ക​രി​ക്കു​മ്പോ​ഴും അ​പേ​ക്ഷ​ക​ന്‍ വി​ദേ​ശ​ത്താ​യി​രി​ക്കാ​ന്‍ പാ​ടി​ല്ല.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന നോ​ര്‍​ക്ക ഗ്ലോ​ബ​ല്‍ കോ​ണ്‍​ടാ​ക്ട് സെന്‍ററിന്‍റെ ടോ​ള്‍ ഫ്രീ ​ന​മ്പ​റു​ക​ളാ​യ 1800 425 3939 (ഇ​ന്ത്യ​യി​ല്‍ നി​ന്നും) +918802 012 345 (വി​ദേ​ശ​ത്തു​നി​ന്നും, മി​സ്ഡ് കോ​ള്‍ സ​ര്‍​വീ​സ്) ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Related posts

Leave a Comment