വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ അ​പ​ക​ടം; പ​രി​ക്കേ​റ്റ യു​വാ​വി​നെ പോ​ലീ​സ് വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചെ​ന്ന ആ​രോ​പ​ണം തെ​റ്റെ​ന്ന്

ആല​പ്പു​ഴ: എ​റ​ണാ​കു​ളം ചെ​ല്ലാ​ന​ത്ത് വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ നി​ല​ത്തു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വി​നെ പോ​ലീ​സ് വ​ഴി​യി​ലു​പേ​ക്ഷി​ച്ചെ​ന്ന ത​ര​ത്തി​ൽ ക​ണ്ണ​മാ​ലി പോ​ലീ​സി​നെ​തി​രേ യു​വാ​ക്ക​ൾ ന​ൽ​കി​യ മൊ​ഴി​ക​ൾ ത​ള്ളു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മെ​ഡി​ക്ക​ൽ രേ​ഖ​ക​ളും പു​റ​ത്ത്.

പ​രി​ശോ​ധ​ന​യ്ക്കി​ടെ അ​ടു​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സ് കൈ​കാ​ണി​ച്ച​തെ​ന്നും നി​ർ​ത്താ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ പോ​ലീ​സ് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു എ​ന്നു​മാ​യി​രു​ന്നു പ​രി​ക്കേ​റ്റ അ​നി​ലി​ന്‍റെ സു​ഹൃ​ത്ത് രാ​ഹു​ൽ പോ​ലീ​സി​നെ​തി​രേ ന​ട​ത്തി​യ ആ​രോ​പ​ണം. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ആ​ല​പ്പു​ഴ കൊ​മ്മാ​ടി ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ അ​നി​ൽ രാ​ജേ​ന്ദ്ര​നെ (28) ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ പോ​ലീ​സ് സ​ഹാ​യി​ച്ചി​ല്ലെ​ന്നും പ​രാ​തി​യു​യ​ർ​ന്നി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട അ​തേ ബൈ​ക്കി​ൽ ബെ​ൽ​റ്റ് ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​യാ​ണ് അ​നി​ലി​നെ 20 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ചെ​ട്ടി​കാ​ട് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തെ​ന്നാ​യി​രു​ന്നു സു​ഹൃ​ത്ത് പ​ടി​ഞ്ഞാ​റെ​വെ​ളി​യി​ൽ രാ​ഹു​ൽ (29) ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത്. അ​പ​ക​ട​സ​മ​യം ബൈ​ക്ക് അ​മി​ത​വേ​ഗ​ത​യി​ലാ​ണ് സ​ഞ്ച​രി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പു​റ​ത്തു​വി​ട്ട സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

പോ​ലീ​സ് കൈ​കാ​ണി​ച്ച​പ്പോ​ൾ നി​ർ​ത്താ​തെ പോ​യ ബൈ​ക്ക് സി​പി​ഒ ബി​ജു​മോ​നെ ഇ​ടി​ക്കു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. യു​വാ​വി​ന്‍റെ കൈ​യി​ൽ​പി​ടി​ച്ച് വ​ലി​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന​താ​യി​രു​ന്നു യു​വാ​ക്ക​ളു​ടെ മൊ​ഴി.ബൈ​ക്കി​നു പി​ന്നി​ലി​രു​ന്ന് ചെ​ട്ടി​കാ​ട് ആ​ശു​പ​ത്രി​ക്കു മു​ന്നി​ലെ​ത്തി​യ അ​നി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് ന​ട​ന്നാ​ണ് പ്ര​വേ​ശി​ക്കു​ന്ന​ത്. ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ൾ ബെ​ൽ​റ്റ് ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​യി​രു​ന്നി​ല്ലെ​ന്നും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

അ​നി​ലി​ന്‍റെ മു​ഖ​ത്ത് സാ​ര​മാ​യി പ​രി​ക്കേ​റ്റ് ര​ക്ത​മൊ​ലി​ക്കു​ന്ന​ത് വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ബൈ​ക്ക് മ​റി​യാ​ൻ കാ​ര​ണം പോ​ലീ​സാ​ണെ​ന്ന് ആ​രോ​പി​ക്കു​ന്ന യു​വാ​ക്ക​ൾ ചെ​ട്ടി​കാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യകേ​ന്ദ്ര​ത്തി​ൽ ന​ൽ​കി​യ മൊ​ഴി തെ​രു​വു​നാ​യ കു​റു​കെ ചാ​ടി​യ​പ്പോ​ൾ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞെ​ന്നാ​ണ്.

അ​പ​ക​ട​സ​മ​യം ത​ങ്ങ​ൾ മ​ദ്യ​പി​ച്ചി​രു​ന്നി​ല്ലെ​ന്ന വാ​ദ​വും ക​ള​വാ​ണെ​ന്ന് വ്യ​ക്ത​മാ​യി. പ​രി​ശോ​ധ​ന ന​ട​ത്തി​യ ഡോ​ക്ട​ർ, അ​നി​ലി​ന് മ​ദ്യ​ത്തി​ന്‍റെ ഗ​ന്ധ​മു​ണ്ടെ​ന്ന് മെ​ഡി​ക്ക​ൽ രേ​ഖ​യി​ൽ എ​ഴു​തി​യി​ട്ടു​ണ്ട്. ക്രി​സ്മ​സ് രാ​ത്രി​യി​ൽ ചെ​ല്ലാ​ന​ത്താ​യി​രു​ന്നു അ​പ​ക​ടം. യു​വാ​ക്ക​ളാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ജീ​പ്പി​ൽ ക​യ​റ്റാ​ൻ സ​ഹാ​യി​ച്ച​ത്.

അ​നി​ലി​നെ കൂ​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​മോ എ​ന്ന് പോ​ലീ​സി​നോ​ടു ചോ​ദി​ച്ച​പ്പോ​ൾ നീ ​കൊ​ണ്ടു​പോ​കാ​നാ​ണ് പ​റ​ഞ്ഞ​തെ​ന്നാ​ണ് സു​ഹൃ​ത്ത് രാ​ഹു​ൽ പ​റ​ഞ്ഞ​ത്.എ​ന്നാ​ൽ, ആ​ശു​പ​ത്രി​യി​ൽ പോ​കാ​നാ​യി ഒ​പ്പം വ​രാ​ൻ വി​ളി​ച്ചി​ട്ടും യു​വാ​ക്ക​ൾ ത​യാ​റാ​യി​ല്ലെ​ന്നും സ്വ​ന്തം ന​ില​യ്ക്ക് പൊ​യ്ക്കൊ​ള്ളാ​മെ​ന്നാ​ണ് അ​റി​യി​ച്ച​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment