ഓസ്‌ട്രേലിയയിലെ വീസ നിയമമാറ്റം മലയാളികള്‍ക്ക് പ്രശ്‌നമാകുമോ..?

NRIഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ ഏ​​​താ​​​നും ദി​​​വ​​​സം മു​​​ന്പ് വ​​​രു​​​ത്തി​​​യ വീ​​​സ നി​​​യ​​​മ മാ​​​റ്റ​​​ങ്ങ​​​ൾ കേ​​​ര​​​ളീ​​​യ​​​രെ ഏ​​​റെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്നും ഇ​​​വി​​​ടേ​​​ക്ക് കു​​​ടി​​​യേ​​​റ്റം ത​​​ന്നെ അ​​​സാ​​​ധ്യ​​​മാ​​​കു​​​മെ​​​ന്നു​​​മു​​​ള്ള പ്ര​​​ചാ​​​ര​​​ണം വ്യാ​​​പ​​​ക​​​മാ​​​ണ്. അ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ആ​​​ശ​​​ങ്ക​​​യ്ക്ക് അ​​​ടി​​​സ്ഥാ​​​ന​​​മി​​​ല്ല.
എന്നാൽ, ഓ​​​സ്ട്രേ​​​ലി​​​യ ന​​​ൽ​​​കി​​​വ​​​ന്നി​​​രു​​​ന്ന സ​​​ബ് ക്ലാ​​​സ് 457 തൊ​​​ഴി​​​ൽ വീ​​​സ​​​യി​​​ലാ​​​ണ് കാ​​​ര്യ​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ. ഈ ​​​മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്കു കാ​​​ര​​​ണ​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ പ​​​റ​​​യു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ യു​​​ക്തി​​​സ​​​ഹ​​​മാ​​​ണോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യ​​​ാസ​​​മു​​​ണ്ട്. തി​​​ക​​​ച്ചും രാഷ്‌ട്രീ​​​യ​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ൾ ഈ ​​​തീ​​​രു​​​മാ​​​ന​​​ത്തി​​​നു പി​​​ന്നി​​​ലു​​​ണ്ട് എ​​ന്ന​​​തു വ​​​സ്തു​​​ത​​​യാ​​​ണ്.

സ​​​ബ് ക്ലാ​​​സ് 457 വീ​​​സ 1996ൽ ​​​നി​​​ല​​​വി​​​ൽ വ​​​ന്ന​​​താ​​​ണ്. 2018 മാ​​​ർ​​​ച്ച് വ​​​രെ ഇ​​​തു തു​​​ട​​​രും. തു​​​ട​​​ർ​​​ന്നു പ​​​ക​​​ര​​​മാ​​​യി ടെം​​​പ​​​റ​​​റി സ്കി​​​ൽ​​​സ് ഷോ​​​ർ​​​ട്ടേ​​​ജ് (ടി​​​എ​​​സ്എ​​​സ്) എ​​​ന്ന പു​​​തി​​​യ വീ​​​സ വ​​​രും. ഈ ​​​വീ​​​സ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു നി​​​ല​​​വി​​​ലു​​​ള്ള 651 തൊ​​​ഴി​​​ലു​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക 435 തൊ​​​ഴി​​​ലു​​​ക​​​ൾ അ​​​ട​​​ങ്ങി​​​യ​​​താ​​​യി പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തും എ​​​ന്ന​​​താ​​​ണു പ്ര​​​ധാ​​​ന മാ​​​റ്റം. മ​​​റ്റൊ​​​രു നി​​​ബ​​​ന്ധ​​​ന ഈ ​​​വീ​​സ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ആ ​​​തൊ​​​ഴി​​​ലി​​​ൽ ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തെ മു​​​ൻ പ​​​രി​​​ച​​​യം ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം എ​​​ന്ന​​​താ​​​ണ്. ഒ​​​പ്പം ചി​​​ല തൊ​​​ഴി​​​ലു​​​ക​​​ളി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രെ പ​​​ര​​​മാ​​​വ​​​ധി നാ​​​ലു വ​​​ർ​​​ഷം വ​​​രെ മാ​​​ത്ര​​​മേ ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ തു​​​ട​​​രാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കൂ. എ​​​ന്നാ​​​ൽ, വൈ​​​ദഗ് ധ്യം കൂ​​​ടു​​​ത​​​ൽവേ​​​ണ്ട തൊ​​​ഴി​​​ലി​​​ൽ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് ഇ​​​തു ബാ​​​ധ​​​ക​​​മാ​​​കി​​​ല്ലെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല, അ​​​വ​​​ർ​​​ക്കു സ്ഥി​​​ര​​​താ​​​മ​​​സ​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​മു​​​ണ്ടാ​​​കും.

മാ​​​റ്റ​​​ങ്ങ​​​ൾ, മ​​​ല​​​യാ​​​ളി​​​ക​​​ളേ​​​യും പൊ​​​തു​​​വേ ഇ​​​ന്ത്യ​​​ക്കാ​​​രേ​​​യും വ​​​ലി​​​യ തോ​​​തി​​​ൽ ബാ​​​ധി​​​ക്കാ​​​ൻ ഇ​​​ട​​​യാ​​​ക്കി​​​ല്ലെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. കാ​​​ര​​​ണം, ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രു​​​ടെ​​​യും പൊ​​​തു​​​വേ മ​​​ല​​​യാ​​​ളി അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ​​​യും തൊ​​​ഴി​​​ൽ മേ​​​ഖ​​​ല​​​ക​​​ൾ ഈ ​​​വീ​​സ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ തൊ​​​ഴി​​​ൽ​​​പട്ടി​​​ക​​​യി​​​ൽ ഇ​​​ടം തേ​​​ടി​​​യി​​​ട്ടു​​​ണ്ട്. പ്ര​​​ധാ​​​ന​​​മാ​​​യും ഐ​​​ടി, ഹോ​​​സ്പി​​​റ്റാ​​​ലിറ്റി, മെ​​​ഡി​​​ക്ക​​​ൽ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് ന​​​മ്മു​​​ടെ നാ​​​ടു​​​ക​​​ളി​​​ൽ​​​നി​​​ന്നു തൊ​​​ഴി​​​ൽ തേ​​​ടി​​​യെ​​​ത്തു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ഏ​​​താ​​​നും വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ 457 വി​​​സ അ​​​നു​​​വ​​​ദി​​​ക്ക​​​പ്പെ​​​ട്ട​​​തും ഈ ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണ്. അ​​​തു​​​കൊ​​​ണ്ട് ത​​​ന്നെ അ​​​തി​​​ന്‍റെ പ്ര​​​ധാ​​​ന ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ മ ല​​​യാ​​​ളി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ഉ​​​ള്ള​​​വ​​​രാ​​​യി​​​രു​​​ന്നു. ഐടി മേ​​​ഖ​​​ല​​​യി​​​ലെ എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​ർ, സോ​​​ഫ്റ്റ്‌​​​വെ​​​യ​​​ർ​​​ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ പ്രോ​​​ഗ്രാ​​​മ​​​ർ​​​മാ​​​ർ, ബി​​​സി​​​ന​​​സ് അ​​​ന​​ലി​​​സ്റ്റു​​​ക​​​ൾ, സി​​​സ്റ്റം അ​​​ന​​​ലി​​​സ്റ്റു​​​ക​​​ൾ എ​​​ന്നി​​​വ​​​രെ തീ​​​രു​​​മാ​​​നം പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കി​​​ല്ലെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു. ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ നീ​​​ക്കം ചെ​​​യ്യ​​​പ്പെ​​​ട്ട​​​തു വെ​​​ബ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ്, സ​​​പ്പോ​​​ർ​​​ട്ട് ടെ​​​ക്നീ​​​ഷ​​​ൻ എ​​​ന്നീ തൊ​​​ഴി​​​ലു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ്.

ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ധാ​​​ന തൊ​​​ഴി​​​ലു​​​ക​​​ളാ​​​യ റ​​​സ്റ്റ​​​റ​​​ന്‍റ് മാ​​​നേ​​​ജ​​​ർ, ഷെ​​​ഫ്, കു​​​ക്ക് എ​​​ന്നീ തൊ​​​ഴി​​​ലു​​​ക​​​ൾ പു​​​തി​​​യ പ​​​ട്ടി​​​ക​​​യി​​​ലും നി​​​ല​​​നി​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ, വീ​​​സ​​​ക​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​വേ​​​ണ്ട നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ കാ​​​ലോ​​​ചി​​​ത​​​മാ​​​യി പ​​​രി​​​ഷ്ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. പൊ​​​തു​​​വേ ചൂ​​​ഷ​​​ണ​​​ങ്ങ​​​ളും അ​​​ന​​​ഭി​​​ല​​​ഷ​​​ണീ​​​യ പ്ര​​​വ​​​ണ​​​ത​​​ക​​​ളും ഒ​​​ഴി​​​വാ​​​ക്കാ​​​നു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളാ​​​ണു വ​​​രു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

ആ​​​രോ​​​ഗ്യ മേ​​​ഖ​​​ല​​​യി​​​ൽ ഡോ​​​ക്ട​​​ർ​​​മാ​​​ർ, ന​​​ഴ്സു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് യാ​​​തൊ​​​രു ത​​​ട​​​സ​​​വും ഈ ​​​മാ​​​റ്റ​​​ങ്ങ​​​ൾ കൊ​​​ണ്ട് ഉ​​​ണ്ടാ​​​കി​​​ല്ല. ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തെ മു​​​ൻ​​​പ​​​രി​​​ച​​​യ​​​മെ​​​ന്ന നി​​​ബ​​​ന്ധ​​​ന മാ​​​ത്ര​​​മാ​​​ണ് അ​​​വ​​​രെ ബാ​​​ധി​​​ക്കു​​​ക. എന്നാല്‌, ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലേ​​​ക്കു വ​​​രു​​​ന്ന​​​വ​​​ർ​​​ക്കു നാ​​​ട്ടി​​​ൽ കുറേ കാലത്തെ തൊ​​​ഴി​​​ൽ പ​​​രി​​​ച​​​യം ഉ​​​ണ്ടാകും.അ​​​ക്കൗ​​​ണ്ട​​​ന്‍റ്, ക​​​സ്റ്റ​​​മ​​​ർ സ​​​ർ​​​വീ​​​സ് മാ​​​നേ​​​ജ​​​ർ, സെ​​​യി​​​ൽ​​​സ്​​​മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് മാ​​​നേ​​​ജ​​​ർ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ട്ട് ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ എ​​​ത്തു​​​ന്ന ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​വും ചെ​​​റു​​​ത​​​ല്ല. ഇ​​​വ​​​ർ യോ​​​ഗ്യ​​​ത​​​യും തൊ​​​ഴി​​​ൽ പ​​​രി​​​ച​​​യ​​​വും ഉ​​​ള്ള​​​വ​​​രാ​​​ണെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ ചി​​​ല അ​​​ധി​​​ക നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ ഇ​​​പ്പോ​​​ൾ കൊ​​​ണ്ടു​​​വ​​​ന്നി​​​ട്ടു​​​ണ്ട്.

പൊ​​​തു​​​വേ ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്തെ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഐ​​​ടി മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​​വ​​​ർ​​​ക്കും എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​ർ​​​ക്കും ഇ​​​പ്പോ​​​ഴും ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ തൊ​​​ഴി​​​ൽ തേ​​​ടി​​​യെ​​​ത്താ​​​നും സ്ഥി​​​ര​​​താ​​​മ​​​സ​​​മു​​​റ​​​പ്പാ​​​ക്കാ​​​നും ഏ​​​റെ അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ ഉ​​​ണ്ടെ​​​ന്ന​​​താ​​​ണ് വ​​​സ്തു​​​ത. ഒ​​​പ്പം ഓ​​​ർ​​​ക്കേ​​​ണ്ട വ​​​സ്തു​​ത, 457 വീ​​​സ​​​യി​​​ലൂ​​​ടെ വ​​​രു​​​ന്ന ഇ​​​ന്ത്യ​​​ക്കാ​​​രേ​​​ക്കാ​​​ൾ പ​​​തി​​​ൻ​​​മ​​​ട​​​ങ്ങ് ഇ​​​ന്ത്യ​​ൻ വം​​​ശ​​​ജ​​​ർ മ​​​റ്റു വീ​​​സ​​​ക​​​ളി​​​ലൂ​​​ടെ ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ എ​​​ത്തു​​​ക​​​യും തൊ​​​ഴി​​​ൽ നേ​​​ടു​​​ക​​​യും സ്ഥി​​​ര​​​താ​​​മ​​​സ​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​ണ്ട് എ​​ന്ന​​താ​​ണ്. ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ തൊ​​​ഴി​​​ൽ സേ​​​ന​​​യി​​​ലെ പ​​​ത്തു ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ താ​​​ഴെ മാ​​​ത്ര​​​മേ 457 വീ​​സ​​​യി​​​ലൂ​​​ടെ എ​​​ത്തു​​​ന്നു​​​ള്ളു. 12 ല​​​ക്ഷം അം​​​ഗ​​​ങ്ങ​​​ളു​​​ള്ള തൊ​​​ഴി​​​ൽ​​​സേ​​​ന​​​യി​​​ൽ കേ​​​വ​​​ലം 96,000 മാ​​​ത്ര​​​മേ ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ളു. അ​​​തി​​​ൽ ത​​​ന്നെ ഏ​​ക​​ദേ​​ശം 8500 പേ​​​രെ​​​യേ ഇ​​​പ്പോ​​​ഴ​​​ത്തെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ നേ​​​രി​​​ട്ടു ബാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളു.

പ്ര​​താ​​പ് ല​​ക്ഷ്മ​​ണ​​ൻ (ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ ബ്രി​​​സ്ബേ​​​നി​​​ൽ കു​​​ടി​​​യേ​​​റ്റ ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്‍റ് ആ​​​ണ് ലേ​​​ഖ​​​ക​​​ൻ)

Related posts