തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന് തന്നോടുള്ള വിരോധത്തിന് കാരണം തന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വർഗീയത ആരുപറഞ്ഞാലും അതിനോട് വിട്ടുവീഴ്ച ചെയ്യില്ല. മതേതര മനസുള്ളവർ തന്റെ നിലപാടിനൊപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും സതീശൻ പറഞ്ഞു. നാടിന്റെ മതേതര സ്വഭാവം തകർക്കുന്ന പ്രസ്താവനകളോടും നിലപാടുകളോടും സന്ധിയില്ലാത്ത സമരം തുടരുമെന്നും അദ്ദേഹം ഒരു വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. എൻഎസ്എസിന് തന്നോട് വ്യക്തിപരമായ വിരോധമാണെങ്കിൽ അതിൽ സന്തോഷമേയുള്ളൂ. അത് തന്റെ നിലപാടുകൾ ശരിയാണെന്നതിന്റെ തെളിവാണ്. കോൺഗ്രസിനോടോ യുഡിഎഫിനോടോ അവർക്ക് വിരോധമില്ലല്ലോ, അത് മതിയെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തരം സൂക്കേട് ബാധ പോലീസും ഒഴിപ്പിക്കും…
Read MoreTag: sukumaran nair
സുകുമാരൻ നായർ പിതാവിനെപ്പോലെ ബഹുമാനിക്കുന്നയാൾ; ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും; എൻഎസ്എസിന്റെ വാതിൽ അടഞ്ഞെന്ന് വിശ്വസിക്കുന്നില്ലെന്ന് തുഷാർ
ആലപ്പുഴ: എൻഎസ്എസ് എസ്എൻഡിപി ഐക്യം അടഞ്ഞ അധ്യായമല്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. എൻഎസ്എസിന്റെ വാതിൽ അടഞ്ഞെന്ന് വിശ്വസിക്കുന്നില്ലെന്നും സുകുമാരൻ നായരെ തള്ളിപ്പറയില്ലെന്നും തുഷാർ പറഞ്ഞു. എൻഎസ്എസുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ‘എന്റെ പിതാവിനെപ്പോലെ ബഹുമാനിക്കുന്ന ആളാണ് സുകുമാരൻ നായർ. ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും. നായർ സമുദായയുമായി മാത്രമല്ല സഹകരിക്കാൻ കഴിയുന്ന മറ്റ് സമുദായങ്ങളുമായും ഐക്യം ഉണ്ടാക്കും. ബിഡിജെഎസിന്റെ സീറ്റുകൾ വിട്ട് നൽകില്ലെന്നും തുഷാർ വ്യക്തമാക്കി. ഒരാഴ്ചക്കുള്ളിൽ സീറ്റ് നിർണയം പൂർത്തിയാക്കും. പത്ത് ദിവസത്തിനുള്ളിൽ ബിഡിജെഎസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഇത്തവണ മത്സരരംഗത്ത് നിന്ന് തന്നെ മാറ്റി നിർത്തണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തുഷാർ കൂട്ടിച്ചേര്‍ത്തു.
Read Moreഅന്ന് വന്ന് ജയിപ്പിക്കണമെന്നു പറഞ്ഞു ! എന്നാല്‍ ജയിച്ചു വന്നപ്പോള്‍ പറയുന്നു സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാറില്ലെന്ന്…
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരേ വിമര്‍ശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ‘ഒരു നായരല്ലേ, ജയിച്ചോട്ടെയെന്നേ കരുതിയുള്ളൂ. എന്നാല്‍, ജയിച്ചുവന്നശേഷം ആദ്യം പറഞ്ഞത് ഒരു സാമുദായിക നേതാക്കളുടെയും തിണ്ണനിരങ്ങുന്ന സമ്പ്രദായമില്ലെന്നാണ്’.എന്‍.എസ്.എസ്. പറവൂര്‍ താലൂക്ക് യൂണിയന്റെ നവീകരിച്ച ഓഫീസ് മന്ദിരം സന്ദര്‍ശിച്ചശേഷം ഭാരവാഹികളോട് സംസാരിക്കുമ്പോഴാണ് സുകുമാരന്‍ നായര്‍ വി.ഡി സതീശനെ പരാമര്‍ശിച്ച് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. തിരഞ്ഞെടുപ്പിനുമുമ്പ് വി.ഡി. സതീശന് ചങ്ങനാശ്ശേരിയില്‍വന്ന് തന്റെയടുത്തിരുന്ന് ഒന്നരമണിക്കൂറോളം സംസാരിച്ചിരുന്നു. ജയിപ്പിക്കണമെന്നായിരുന്നു ആവശ്യം. അപ്പോള്‍തന്നെ താന്‍ പറവൂര്‍ താലൂക്ക് യൂണിയന് പ്രസിഡന്റിനെ ഫോണില്‍ വിളിച്ച് എല്ലാ വീടുകളിലും പോയി പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒരു നായരല്ലേ, ജയിച്ചോട്ടെയെന്നേ കരുതിയുള്ളൂ. എന്നാല്‍, ജയിച്ചശേഷം ആദ്യം പറഞ്ഞത് ഒരു സാമുദായിക നേതാക്കളുടെയും തിണ്ണനിരങ്ങാറില്ലെന്നാണ്. അയാളുടെ ഭാവിക്കു വേണ്ടിയെങ്കിലും ഈ നിലപാട് ഇനി തിരുത്തണം. അല്ലെങ്കില്‍ രക്ഷപ്പെടില്ല. ജനിച്ച സമുദായത്തെ സ്നേഹിക്കാത്തവര്‍ ആരായാലും രക്ഷപ്പെടില്ലെന്നും സുകുമാരന്‍ നായര്‍…
Read More