ബേസിൽ ജോസഫ് – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുതിയ ചിത്രം നുണക്കുഴി

യൂത്ത് ഐക്കൺ ബേസിൽ ജോസഫിനെ നായകനാക്കി സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന പുതിയ ചിത്രം നുണക്കുഴിയുടെ പോസ്ററർ ഫേസ്ബുക്ക് പേജിലൂടെ പ്രേക്ഷകരുമായി ജീത്തു ജോസഫ് പങ്കുവെച്ചിരിക്കുന്നു. 

ജീത്തു ജോസഫ് ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ പിറക്കുന്ന പുതിയ ചിത്രത്തിന്‍റെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 

നിലവിൽ മോഹൻലാലിനെ നായകനാക്കി നേര് എന്ന ചിത്രത്തിന്‍റെ ഷൂട്ടിലാണ് ജീത്തു ജോസഫ്. ഈ ചിത്രം പൂർത്തിയാക്കിയ ശേഷം ഉടൻ തന്നെ നുണക്കുഴിയുടെ ചിത്രീകരണം തുടങ്ങും.

പ്രമുഖ നിർമാണ കമ്പനിയായ സരിഗമയും ജീത്തു ജോസഫിന്‍റെ വിന്‍റേജ് ഫിലിമും ചേർന്നൊരുക്കുന്ന ചിത്രത്തിൽ ഗ്രേസ് ആന്‍റണി മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു.

സിദ്ധിക്ക്, മനോജ്.കെ.ജയൻ, ബെെജു, അജു വർഗീസ്, സെെജു കുറുപ്പ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് എന്നിവരും ചിത്രത്തിൽ അഭിന‌ിക്കുന്നു.

ജീത്തു ജോസഫ് ചിത്രമായ ട്വൽത്ത് മാൻ, കൂമൻ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ കെ.ആർ.കൃഷ്ണകുമാർ ആണ് നുണക്കുഴിയുടെ തിരക്കഥ ഒരുക്കുന്നത്. 

സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു. വിക്രം മെഹർ, സിദ്ധാർഥആനന്ദ കുമാർ എന്നിവരാണ് നിർമാതാക്കൾ.  

 

 

Related posts

Leave a Comment