കു​ഞ്ഞു​ജീ​വ​ൻ ര​ക്ഷി​ച്ച ന​ഴ്സ് ശ്രീജയെ അ​ഭി​ന​ന്ദി​ച്ച് മ​ന്ത്രി വീ​ണാ ജോ​ർ​ജ്; ആ​രോ​ഗ്യ​നി​ല വീ​ണ്ടെ​ടു​ത്ത കു​ഞ്ഞ് സുഖമായിരിക്കുന്നു


പുതുക്കാട്: കോ​വി​ഡ് ബാ​ധി​ച്ചു ശ്വാ​സ​ത​ട​സം മൂ​ലം അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ര​ണ്ട​ര വ​യ​സു​കാ​രി​യെ കൃ​ത്രി​മ​ശ്വാ​സം ന​ൽ​കി ര​ക്ഷി​ച്ച തൃ​ശൂ​ർ നെ​ന്മ​ണി​ക്ക​ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ പാ​ലി​യേ​റ്റി​വ് ന​ഴ്സ് ശ്രീ​ജ പ്ര​മോ​ദി​നെ ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഫോ​ണി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചു.

അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ കു​ഞ്ഞി​നു കൃ​ത്രി​മ​ശ്വാ​സം ന​ൽ​കി ജീ​വ​ൻ ര​ക്ഷി​ക്കു​ക​യും തു​ട​ർ​ന്നു മാ​തൃ​കാ​പ​ര​മാ​യി ക്വാ​റ​ന്‍റൈ​നി​ൽ പോ​കു​ക​യും ചെ​യ്ത ശ്രീ​ജ​യെ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

സ്വ​ന്തം ജീ​വ​ൻ പോ​ലും നോ​ക്കാ​തെ മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ രാ​പ്പ​ക​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​വ​രാ​ണ് ന​മ്മു​ടെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ. ഈ ​കോ​വി​ഡ് കാ​ല​ത്തു ന​മ്മ​ള​റി​യാ​ത്ത ഓ​രോ ക​ഥ​ക​ൾ ഓ​രോ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നും പ​റ​യാ​നു​ണ്ടാ​കും.

അ​വ​രു​ടെ ആ​ത്മാ​ർ​ഥ പ​രി​ശ്ര​മ​ങ്ങ​ളാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​രു​ത്തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.ഞാ​യ​റാ​ഴ്ച​യാ​ണ് ഛർ​ദി​ച്ച് അ​വ​ശ​യാ​യി ശ്വാ​സ​ത​ട​സം നേ​രി​ട്ട കു​ഞ്ഞു​മാ​യി അ​യ​ൽ​വാ​സി​യാ​യ യു​വ​തി ശ്രീ​ജ​യു​ടെ വീ​ട്ടി​ൽ ഓ​ടി​യെ​ത്തി​യ​ത്. കു​ഞ്ഞ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തും മു​ൻ​പ് കൃ​ത്രി​മ​ശ്വാ​സം ന​ൽ​ക​ണ​മെ​ന്ന് ശ്രീ​ജ​യ്ക്കു മ​ന​സി​ലാ​യി.

കു​ഞ്ഞി​ന്‍റെ ജീ​വ​നെ ക​രു​തി കോ​വി​ഡ് സാ​ധ്യ​ത ത​ത്കാ​ലം മ​റ​ന്ന് കൃ​ത്രി​മ ശ്വാ​സം ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ശ്രീ​ജ ന​ൽ​കി​യ കൃ​ത്രി​മ​ശ്വാ​സ​മാ​ണ് കു​ട്ടി​യു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ഏ​റെ സ​ഹാ​യി​ച്ച​ത്. ആ​രോ​ഗ്യ​നി​ല വീ​ണ്ടെ​ടു​ത്ത കു​ഞ്ഞ് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി.

Related posts

Leave a Comment