ആ​റു മു​ത​ൽ ന​ഴ്സു​മാ​ർ കൂ​ട്ട അ​വ​ധി​യിലേക്ക്; കേ​ര​ള​ത്തി​ലെ 457 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ 62,000 ത്തോ​ളം ന​ഴ്സു​മാ​ർ അവധിക്ക് അപേക്ഷ നൽകും

തൃ​ശൂ​ർ: തിങ്കളാഴ്ച മു​ത​ൽ പ്ര​ഖ്യാ​പി​ച്ച ന​ഴ്സു​മാ​രു​ടെ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് താ​ല്കാ​ലി​ക​മാ​യി വി​ല​ക്കി​ക്കൊ​ണ്ടു​ള്ള ഹൈ​ക്കോ​ട​തി​യി​ലെ കേ​സി​ൽ ക​ക്ഷി​ചേ​രാ​ൻ യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു. സ​മ​രം കോ​ട​തി വി​ല​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​റു മു​ത​ൽ മു​ഴു​വ​ൻ ന​ഴ്സു​മാ​രും അ​വ​ധി​യെ​ടു​ത്ത് പ്ര​തി​ഷേ​ധം അ​റി​യി​ക്കു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ 457 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ 62,000 ത്തോ​ളം ന​ഴ്സു​മാ​രാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​ക​ളി​ൽ കൂ​ട്ട അ​വ​ധി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക. അ​ഞ്ചി​ന് കോ​ട​തി​യി​ൽ കേ​സ് പ​രി​ഗ​ണ​ന​യ്ക്കെ​ടു​ക്കു​ന്പോ​ൾ അ​വ​കാ​ശ​ത്തെ ചോ​ദ്യംചെ​യ്ത ന​ട​പ​ടി​യെ നി​യ​മ​പ​ര​മാ​യി ത​ന്നെ നേ​രി​ടാ​നാ​ണ് തീ​രു​മാ​നം.അ​വ​ധി​യെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റു​മാ​യും ന​ഴ്സ​സ് അ​സോ​സി​യേ​ഷ​നു​മാ​യും ഇ​ന്നു ച​ർ​ച്ച ന​ട​ത്തും.

പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ൻ​ഷാ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ജ​ന​പാ​ൽ അ​ച്യു​ത​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.വ​ത്സ​ൻ രാ​മം​കു​ള​ത്ത്, ബി​ബി​ൻ എ​ൻ പോ​ൾ, ഷോ​ബി ജോ​സ​ഫ്, ബെ​ൽ​ജോ ഏ​ലി​യാ​സ്, ജി​ഷ ജോ​ർ​ജ്, ഷു​ഹൈ​ബ് വ​ണ്ണാ​ര​ത്ത്, വി​ദ്യ പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

Related posts