നാ​ടി​നും കുട്ടികൾക്കുമൊപ്പം; സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ​ണ കി​റ്റു​ക​ളു​മാ​യി മാ​നേ​ജ്മെ​ന്‍റ്

മ​ട്ട​ന്നൂ​ർ: കോ​വി​ഡ് കാ​ല​ത്ത് വീ​ട്ടി​ലി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ​ണ കി​റ്റു​ക​ൾ എ​ത്തി​ച്ച് ന​ൽ​കി മാ​നേ​ജ്മെ​ന്‍റ്. മ​ട്ട​ന്നൂ​ർ ഉ​പ​ജി​ല്ല​യി​ലെ ആ​യി​ത്ത​റ നോ​ർ​ത്ത് എ​ൽ​പി സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റാ​ണ് മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കി​റ്റ് ന​ൽ​കി​യ​ത്.

നാ​ടി​നൊ​പ്പം കു​ട്ടി​ക​ൾ​ക്കൊ​പ്പ​മെ​ന്ന കാ​രു​ണ്യ സ്പ​ർ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്നു സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും കി​റ്റ് ന​ൽ​കാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ രം​ഗ​ത്ത് വ​ന്ന​ത്. 11 ഇ​ന ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളാ​ണ് കി​റ്റി​ലു​ണ്ടാ​യി​രു​ന്ന​ത്.

മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും അ​ധ്യാ​പ​ക​രും പി​ടി​എ അം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് കി​റ്റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി​ച്ച​ത്. ഭ​ക്ഷ​ണ കി​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മാ​ങ്ങാ​ട്ടി​ടം പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ശു​ഹൈ​ബ് കൊ​തേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ഖ്യാ​ധ്യാ​പി​ക കെ. ​ജ​സി, പി​ടി​എ പ്ര​സി​ഡ​ന്റ് കെ.​അ​ര​വി​ന്ദാ​ക്ഷ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​ടി. പ്ര​വീ​ൺ കു​മാ​ർ, സി.​കെ.​അ​ശ്വ​തി, എ​ൻ.​ഹ​ർ​ഷ, ഇ.​ബി​ൻ​സി, കെ. ​റാ​ഷി​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment