പ​ഴ​യ കോ​ച്ചു​ക​ൾ ഇ​നി സ്ക്രാ​പ്പി​ലേ​ക്ക​ല്ല,റ​സ്റ്ററ​ന്‍റി​ലേ​ക്ക്! ഫു​ഡ് ഓ​ൺ വീ​ൽ​സ് പ​ദ്ധ​തി​യു​മാ​യി റെ​യി​ൽ​വേ

പ​ര​വൂ​ർ: കാ​ല​ഹ​ര​ണ​പ്പെ​ട്ട​തും സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ച​തു​മാ​യ ട്രെ​യി​ൻ കോ​ച്ചു​ക​ൾ ഇ​നി ആ​ക്രി​വി​ല​യ്ക്ക് വി​ൽ​ക്കി​ല്ല. പ​ക​രം അ​വ ജ​ന​ങ്ങ​ൾ​ക്ക് രു​ചി​വൈ​വി​ധ്യ​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന അ​ത്യാ​ധു​നി​ക റെ​സ്റ്ററ​ന്‍റുക​ളാ​കും.ദ​ക്ഷി​ണ റെ​യി​ൽ​വേ ന​ട​പ്പി​ലാ​ക്കു​ന്ന ഫു​ഡ് ഓ​ൺ വീ​ൽ​സ് പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ന് കൊ​ച്ചി മ​ട്ടാ​ഞ്ചേ​രി ഹാ​ൾ​ട്ട് സ്റ്റേ​ഷ​നി​ൽ തു​ട​ക്ക​മാ​വു​ക​യാ​ണ്. ഡീ-​ക​മ്മീ​ഷ​ൻ ചെ​യ്ത (സ​ർ​വീ​സ് നി​ർ​ത്തി​യ) ഒ​രു ട്രെ​യി​ൻ കോ​ച്ചി​നെ പൂ​ർ​ണ​മാ​യി ന​വീ​ക​രി​ച്ചാ​ണ് ഇ​വി​ടെ റെ​സ്റ്ററ​ന്‍റ് ഒ​രു​ക്കു​ന്ന​ത്.

റെ​സ്റ്റോ​റ​ന്റ് ന​ട​ത്തി​പ്പി​നാ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ ഇ​തി​നോ​ട​കം ത​ന്നെ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു​ക​ഴി​ഞ്ഞു. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കാ​നും ടൂ​റി​സം സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​വേ​റി​ട്ട പ​ദ്ധ​തി.കാ​ഴ്ച​യി​ൽ പ​ഴ​യ ട്രെ​യി​ൻ കോ​ച്ചി​ന്‍റെ ത​ന​ത് രൂ​പം നി​ല​നി​ർ​ത്തു​മെ​ങ്കി​ലും, അ​ക​ത്തേ​ക്ക് ക​യ​റി​യാ​ൽ ആ​ധു​നി​ക ഡൈ​നിം​ഗ് സൗ​ക​ര്യ​ങ്ങ​ളാ​ണ് ഭ​ക്ഷ​ണ​പ്രേ​മി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്:

മ​രം കൊ​ണ്ടു​ള്ള ആ​ക​ർ​ഷ​ക​മാ​യ ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ൻ ആ​യി​രി​ക്കും ഉ​ണ്ടാ​കു​ക. വി​വി​ധ ത​രം മ​ൾ​ട്ടി-​ക്യൂ​സീ​ൻ വി​ഭ​വ​ങ്ങ​ൾ ഇ​വി​ടെ ല​ഭ്യ​മാ​കും.
ആ​ധു​നി​ക രീ​തി​യി​ലു​ള്ള അ​ടു​ക്ക​ള, കൃ​ത്യ​മാ​യ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന സം​വി​ധാ​നം, സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ റെ​സ്റ്ററ​നന്‍റിന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കും.

മ​ട്ടാ​ഞ്ചേ​രി​ക്ക് പു​റ​മെ കേ​ര​ള​ത്തി​ലെ മ​റ്റ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും ഈ ​പ​ദ്ധ​തി വ്യാ​പി​പ്പി​ക്കാ​ൻ റെ​യി​ൽ​വേക്ക് പ​ദ്ധ​തി​യു​ണ്ട്. പാ​ല​ക്കാ​ട് ഡി​വി​ഷ​ന് കീ​ഴി​ൽ ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ സ്റ്റേ​ഷ​നി​ൽ മൂ​ന്ന് പ​ഴ​യ കോ​ച്ചു​ക​ൾ ഉ​പ​യോ​ഗി​ച്ച് വ​ലി​യൊ​രു ഹെ​റി​റ്റേ​ജ് റെ​സ്റ്ററ​ന്‍റ് ആ​രം​ഭി​ക്കാ​നാ​ണ് റെ​യി​ൽ​വേ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​നി മു​ത​ൽ ട്രെ​യി​ൻ ക​യ​റാ​ൻ മാ​ത്ര​മ​ല്ല, ന​ല്ല ഒ​ന്നാ​ന്ത​രം ഫു​ഡ് ക​ഴി​ക്കാ​നും യാ​ത്ര​ക്കാ​ർ​ക്ക് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് വ​രാ​മെ​ന്ന അ​വ​സ്ഥ​യാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്.

Related posts

Leave a Comment