നാലു കു​ഞ്ഞു​ങ്ങ​ളെ ഉ​പേ​ക്ഷി​ച്ചു കാ​മു​ക​ന്‍റെ കൂ​ടെ മുങ്ങി; പു​ലാക്കോ​ട് സ്വ​ദേ​ശി​യായ യുവതിയും ‍യുവാവും​ അറസ്റ്റിൽ

പ​ഴ​യ​ന്നൂ​ർ: പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളെ ഉ​പേ​ക്ഷി​ച്ചു കാ​മു​ക​നോ​ടൊ​പ്പം മു​ങ്ങി​യ ചേ​ല​ക്ക​ര പു​ലാ​ക്കോ​ട് സ്വ​ദേ​ശി​യായ യുവതി യെയും കാമുക നെയും ചേ​ല​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

ഒ​രു വ​യ​സി​നും പ​ത്തു വ​യ​സി​നും ഇ​ട​യി​ലു​ള്ള നാ​ലു കു​ഞ്ഞു​ങ്ങ​ളെ ഉ​പേ​ക്ഷി​ച്ചാ​ണു യു​വ​തി കാ​മു​ക​നോ​ടൊ​പ്പം മു​ങ്ങി​യ​ത്. യു​വ​തി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ചേ​ല​ക്ക​ര പോ​ലീ​സി​ൽ പരാതി നൽകിയി രുന്നു.

നാ​ടു​വി​ട്ട ഇ​രു​വ​രെ​യും ആ​ല​പ്പു​ഴ എ​ട​ത്വാ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​രു​വ​രെ​യും എ​ട​ത്വാ പോ​ലീ​സ് ചേ​ല​ക്ക​ര പോ​ലീ​സി​നു കൈ​മാ​റി. ഇ​രു​വ​ർ​ക്കെ​തി​രെ​യും ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment