കു​ടും​ബ​ത്തോ​ടൊ​പ്പംമുള്ള ഓ​ണാ​ഘോ​ഷ ചി​ത്രം പ​ങ്കു​വെ​ച്ച് സ​ച്ചി​ൻ ടെ​ൻ​ഡു​ൽ​ക്ക​ർ; ഒ​ളി​ച്ചി​രു​ന്ന വ​ള​ർ​ത്തു​നാ​യ​യെ ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്ക് ‘മ​ധു​ര’ സ​മ്മാ​നം, പോ​സ്റ്റ് ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ ടെ​ൻ​ഡു​ൽ​ക്ക​ർ കു​ടും​ബ​ത്തോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടു​മൊ​പ്പം ഓ​ണം ആ​ഘോ​ഷി​ച്ച​തി​ന്‍റെ മ​നോ​ഹ​ര​മാ​യ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യ്ക്ക് മു​ന്നി​ൽ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ഇ​രി​ക്കു​ന്ന ചി​ത്ര​മാ​ണ് സ​ച്ചി​ൻ ത​ന്‍റെ എ​ക്‌​സ് അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്.

ചി​ത്ര​ത്തോ​ടൊ​പ്പം ര​സ​ക​ര​മാ​യ ഒ​രു കു​റി​പ്പും സ​ച്ചി​ൻ പ​ങ്കു​വെ​ച്ചു. “ഭ​ക്ഷ​ണ​വും കു​ടും​ബ​വും ഞ​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട വ​ള​ർ​ത്തു​മൃ​ഗ​വും ത​ന്ന സ​ന്തോ​ഷ​ത്തി​ലാ​യ​തി​നാ​ൽ ആ​ശം​സ​ക​ൾ നേ​രാ​ൻ അ​ല്പം വൈ​കി​പ്പോ​യി. ഏ​വ​ർ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ ഓ​ണാ​ശം​സ​ക​ൾ” എ​ന്നാ​യി​രു​ന്നു സ​ച്ചി​ന്‍റെ പോ​സ്റ്റ്.

കൂ​ടാ​തെ, ഡൈ​നിം​ഗ് ടേ​ബി​ളി​ന് അ​ടി​യി​ൽ ഒ​ളി​ച്ചി​രു​ന്ന ത​ന്‍റെ പ്രി​യ​പ്പെ​ട്ട വ​ള​ർ​ത്തു​നാ​യ ‘ബൗ​ൺ​സ​റെ’ ചി​ത്ര​ത്തി​ൽ നി​ന്ന് ക​ണ്ടെ​ത്താ​ൻ ആ​രാ​ധ​ക​രോ​ട് ര​സ​ക​ര​മാ​യി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു സ​ച്ചി​ൻ. ബൗ​ൺ​സ​റെ കൃ​ത്യ​മാ​യി ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്ക് ഒ​രു ക​ഷ്ണം മ​ധു​രം അ​ധി​ക​മാ​യി ന​ൽ​കു​മെ​ന്നാ​യി​രു​ന്നു സ​ച്ചി​ന്‍റെ ത​മാ​ശ രൂ​പേ​ണ​യു​ള്ള വാ​ഗ്ദാ​നം.

സ​ച്ചി​ന്‍റെ പോ​സ്റ്റ് നി​മി​ഷ​ങ്ങ​ൾ​ക്ക​കം ത​ന്നെ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു. മേ​ശ​യ്ക്ക​ടി​യി​ൽ സ​ദ്യ​യു​ടെ മ​ണം പി​ടി​ച്ച് ഒ​ളി​ച്ചി​രി​ക്കു​ന്ന ബൗ​ൺ​സ​റു​ടെ സാ​ന്നി​ധ്യം ആ​രാ​ധ​ക​ർ​ക്ക് ഏ​റെ ര​സ​ക​ര​മാ​യ അ​നു​ഭ​വ​മാ​യി മാ​റി. പോ​സ്റ്റി​ന് താ​ഴെ​നി​ര​വ​ധി പേ​ർ സ​ച്ചി​നും കു​ടും​ബ​ത്തി​നും ഓ​ണാ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും ബൗ​ൺ​സ​റു​ടെ ചി​ത്രം പ​ങ്കു​വെ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

 

Related posts

Leave a Comment