കു​ട്ടി​ക്കു​ര​ങ്ങ​ൻ ‘പ​ഞ്ചും’ പോ​ലീ​സി​ന്‍റെ ബോ​ധ​വ​ൽ​ക്ക​ര​ണ​വും; 112 ഹെ​ൽ​പ്പ്‌​ലൈ​ൻ ജ​ന​കീ​യ​മാ​ക്കാ​നൊ​രു​ങ്ങി പോ​ലീ​സ്

ഇ​ച്ചി​ക്കാ​വ സി​റ്റി മൃ​ഗ​ശാ​ല​യി​ൽ ജ​നി​ച്ച ഒ​രു ‘ജാ​പ്പ​നീ​സ് മ​ക്കാ​ക്ക്’ കു​ര​ങ്ങ​നാ​ണ് പ​ഞ്ച്. ജ​നി​ച്ച​യു​ട​നെ അ​മ്മ ഉ​പേ​ക്ഷി​ച്ച പ​ഞ്ചി​ന് കൂ​ട്ടി​നാ​യി മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ ഒ​രു ഒ​റാം​ഗു​ട്ട​ന്‍റെ ക​ളി​പ്പാ​ട്ടം കൂ​ട്ടി​നാ​യി ന​ൽ​കി. 24 മ​ണി​ക്കൂ​റും ആ ​ക​ളി​പ്പാ​ട്ട​ത്തെ മാ​റോ​ട് ചേ​ർ​ത്ത് പി​ടി​ച്ചു കി​ട​ക്കു​ന്ന പ​ഞ്ചി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ എ​ല്ലാ​വ​രു​ടേ​യും മ​ന​സ് കീ​ഴ​ട​ക്കി​യി​രു​ന്നു. ഇ​പ്പോ​ഴി​താ പ​ഞ്ചി​ന്‍റെ ക​ഥ​യെ കേ​ന്ദ്രീ​ക​രി​ച്ച് ജ​ന​ങ്ങ​ളി​ൽ സു​ര​ക്ഷാ അ​വ​ബോ​ധം വ​ള​ർ​ത്താ​ൻ ഒ​രു​ങ്ങു​ക​യാ​ണ് മും​ബൈ, ഡ​ൽ​ഹി പോ​ലീ​സ് സേ​ന​ക​ൾ.

ത​ങ്ങ​ളു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ മും​ബൈ പോ​ലീ​സ് ‘തി​ന്മ കാ​ണ​രു​ത്, കേ​ൾ​ക്ക​രു​ത്, പ​റ​യ​രു​ത്’ എ​ന്ന സ​ന്ദേ​ശം പ​റ​യു​ന്ന മൂ​ന്ന് കു​ര​ങ്ങ​ന്മാ​രു​ടെ നാ​ല് ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചു. ഇ​വ​യോ​ടൊ​പ്പം പ​ഞ്ചി​ന്‍റെ ചി​ത്രം ചേ​ർ​ത്ത് ‘ബു​ര മ​ത് ക​രോ’ (തി​ന്മ ചെ​യ്യ​രു​ത്) എ​ന്ന സ​ന്ദേ​ശം കൂ​ടി അ​വ​ർ ഉ​ൾ‌​പ്പെ​ടു​ത്തി. ‘ബു​ദ്ധി​മാ​നാ​യി​രി​ക്കൂ, തി​ന്മ​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യൂ’ (Be wise, report vice) എ​ന്ന കു​റി​പ്പോ​ടെ #JustPunchIn112 എ​ന്ന ഹാ​ഷ്‌​ടാ​ഗോ​യെ​ടാ​ണ് ചി​ത്ര​ങ്ങ​ൾ അ​വ​ർ പ​ങ്കു​വ​ച്ച​ത്.

ഡ​ൽ​ഹി പോ​ലീ​സും ഈ ​ക്യാ​മ്പ​യി​നി​ൽ പ​ങ്കു​ചേ​ർ​ന്നു. ‘പ​ഞ്ചി​ന്റെ ക​ഥ ന​മ്മ​ളെ ഒ​രു കാ​ര്യം ഓ​ർ​മ്മി​പ്പി​ക്കു​ന്നു, എ​ല്ലാ​വ​ർ​ക്കും ആ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ആ​വ​ശ്യ​മാ​ണ്. ഞ​ങ്ങ​ൾ എ​പ്പോ​ഴും നി​ങ്ങ​ൾ​ക്കാ​യി ഇ​വി​ടെ​യു​ണ്ട്’ എ​ന്ന് പ​റ​ഞ്ഞ് ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​ഞ്ചി​നൊ​പ്പം ന​ട​ന്നു​പോ​കു​ന്ന ചി​ത്ര​വും അ​വ​ർ പ​ങ്കു​വ​ച്ചു.

 

 

Related posts

Leave a Comment