പ്രി​യ നേ​താ​വ് ഉ​മ്മ​ന്‍​ചാ​ണ്ടി​ക്ക് അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി പുതുപ്പള്ളിയിൽ ; തിരുനക്കരയിൽ മ​മ്മൂ​ട്ടി​യും സു​രേ​ഷ് ഗോ​പി​യും ദി​ലീ​പും

 കോ​ട്ട​യം: കേ​ര​ള​ത്തി​ന്‍റെ പ്രി​യ നേ​താ​വ് ഉ​മ്മ​ന്‍​ചാ​ണ്ടി​ക്ക് അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി എ​ത്തി.

രാ​വി​ലെ എ​ട്ടി​ന് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ രാ​ഹു​ല്‍ ഉ​ച്ച​യ്ക്ക് ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ അ​ന്ത്യ​ക​ര്‍​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പു​തു​പ്പ​ള്ളി​യി​ലെ​ത്തും. പു​തു​പ്പ​ള്ളി​യി​ലെ വീ​ട്ടി​ലും പ​ള്ളി​യി​ലും ന​ട​ക്കു​ന്ന സം​സ്കാ​ര​ച​ട​ങ്ങു​ക​ളി​ല്‍ രാ​ഹു​ല്‍ പ​ങ്കെ​ടു​ക്കും.

ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ വി​യോ​ഗ​വാ​ര്‍​ത്ത അ​റി​ഞ്ഞ​യു​ട​ൻ ബം​ഗ​ളൂ​രു​വി​ല്‍​വ​ച്ച് അ​ദ്ദേ​ഹം ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചി​രു​ന്നു. ക​ർ​ണാ​ട​ക മു​ൻ​മ​ന്ത്രി ടി. ​ജോ​ണി​ന്‍റെ വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച​പ്പോ​ൾ കോ​ണ്‍​ഗ്ര​സി​ന്‍റെ ദേ​ശീ​യ നേ​താ​ക്ക​ള്‍​ക്കൊ​പ്പ​മാ​യി​രു​ന്നു രാ​ഹു​ല്‍ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ക്കാ​ന്‍ എ​ത്തി​യ​ത്.

ജ​ന​കീ​യ അ​ടി​ത്ത​റ​യു​ള്ള നേ​താ​വി​നെ​യാ​ണ് കോ​ണ്‍​ഗ്ര​സി​ന് ന​ഷ്ട​മാ​യ​തെ​ന്ന് രാ​ഹു​ല്‍ ട്വീ​റ്റും ചെ​യ്തി​രു​ന്നു.

മ​മ്മൂ​ട്ടി​യും സു​രേ​ഷ് ഗോ​പി​യും ദി​ലീ​പും തി​രു​ന​ക്ക​ര​യി​ല്‍
കോ​ട്ട​യം: ഉ​മ്മ​ന്‍​ചാ​ണ്ടി​ക്ക് അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​നാ​യി തി​രു​ന​ക്ക​ര​യി​ലെ​ത്തി​യ​ത് രാ​ഷ്ട്രീ-​സാ​മൂ​ഹ്യ-​സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍.

മ​ന്ത്രി​മാ​രാ​യ കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, റോ​ഷി അ​ഗ​സ്റ്റ്യ​ന്‍, എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​ന്‍, പി.​ജെ. ജോ​സ​ഫ്. ജോ​സ് കെ. ​മാ​ണി, തോ​മ​സ് ചാ​ഴി​കാ​ട​ന്‍, വൈ​ക്കം വി​ശ്വ​ന്‍, പി.​സി. ചാ​ക്കോ, എം.​എ. ബേ​ബി, കെ. ​സു​രേ​ഷ്‌​കു​റു​പ്പ്, മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ന്‍ മ​മ്മൂ​ട്ടി, സു​രേ​ഷ് ഗോ​പി, ദി​ലീ​പ്, ര​മേ​ഷ് പി​ഷാ​ര​ടി തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​മു​ഖ​രാ​ണ് തി​രു​ന​ക്ക​ര​യി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി​ക്ക് പ്ര​ണാ​മം അ​ര്‍​പ്പി​ക്കാ​നെ​ത്തി​യ​ത്.

Related posts

Leave a Comment