ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ സി​സേ​റി​യ​നി​ടെ ഡോ​ക്ട​ർ​മാ​രു​ടെ ത​മ്മി​ല​ടി; കു​ഞ്ഞ് ജീ​വ​നെ അ​വ​ർ ത​ല്ലി​ക്കെ​ടു​ത്തി; ദൃശ്യങ്ങള്‍ പുറത്ത്‌

ജോ​ധ്പു​ർ: ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ സി​സേ​റി​യ​നി​ടെ ഡോ​ക്ട​ർ​മാ​രു​ടെ ത​മ്മി​ല​ടി കാ​ര​ണം ന​വ​ജാ​ത​ശി​ശു മ​രി​ച്ചു. രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പു​രി​ലു​ള്ള ഉ​മൈ​ദ് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ഡോ​ക്ട​ർ​മാ​രു​ടെ ത​മ്മി​ല​ടി ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ലെ ജീ​വ​ന​ക്കാ​രി​ലൊ​രാ​ൾ ചി​ത്രീ​ക​രി​ച്ച് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത​പ്പോ​ഴാ​ണ് ദാ​രു​ണ സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ലെ ടേ​ബി​ളി​ൽ ഒ​രു യു​വ​തി കി​ട​ക്കു​ന്ന​തും ഇ​വ​രു​ടെ ര​ണ്ടു വ​ശ​ങ്ങ​ളി​ൽ​നി​ന്ന് ഡോ​ക്ട​ർ​മാ​ർ വാ​ക്കേ​റ്റം ന​ട​ത്തു​ന്ന​തു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ന്‍റെ ഹൃ​ദ​യ​സ്പ​ന്ദ​ന നി​ര​ക്ക് കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് അ​ടി​ന്ത​ര​മാ​യി യു​വ​തി​യെ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​ക്കി​യ​ത്. പ്ര​സ​വ ചി​കി​ത്സ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ഡോ. ​നൈ​ൻ​വാ​ളും അ​ന​സ്തേ​ഷ്യ ന​ൽ​കു​ന്ന ഡോ​ക്ട​ർ താ​ക്കും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മാ​യി​രു​ന്നു പ്ര​ശ്ന​ങ്ങ​ൾ​ക്ക് തു​ട​ക്കം. വ​ഴ​ക്കി​നു ശേ​ഷം സി​സേ​റി​യ​നി​ലൂ​ടെ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ജീ​വ​നു​ണ്ടാ​യി​രു​ന്നി​ല്ല.

Related posts