‘ഞാന്‍ ജീവിച്ചു വന്ന ജീവിതരീതിയല്ല അയാളുടേത്’; മകനെ നിയന്ത്രിക്കാന്‍ ശ്രമിക്കാറില്ലെന്ന് മോഹന്‍ലാല്‍

mohanlalഓരോ ആളുകളും അവരവരുടെ മക്കളെ എപ്പോഴും സ്വന്തം വരുതിയ്ക്കുള്ളില്‍ നിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്ഥനായ ഒരാളാണ് മലയാളത്തിന്റെ അഭിമാനതാരം മോഹന്‍ലാല്‍. ഈശ്വരവിശ്വസിയായ ലാല്‍ മകനെ ഒരു തികഞ്ഞ ഭക്തനാകാന്‍ പ്രേരിപ്പിക്കാറുണ്ടോ എന്ന ചോദ്യത്തിനുത്തരമായാണ് ലാല്‍ മനസു തുറന്നത്. പുലര്‍ച്ചെ ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകളുള്ള കുടുംബത്തിലാണ് താന്‍ ജനിച്ചതെന്നും. തനിക്കും ഇപ്രകാരം പ്രവര്‍ത്തിക്കാന്‍ താത്പര്യമാണെങ്കിലും മിക്കപ്പോഴും അതിനു കഴിയുന്നില്ലയെന്നും ലാല്‍ പറയുന്നു. ഇന്നും താന്‍ ഒരു ഈശ്വരവിശ്വാസിയായതിനാല്‍ അപകടങ്ങളില്‍ ഭയപ്പെടാറില്ലെന്നും ഏത് അപകടത്തിലും ദൈവം തനിക്ക് തുണയായി എത്താറുണ്ടെന്നും ലാല്‍ പറയുന്നു.

എന്നാല്‍ പ്രണവിന്റെ രീതികള്‍ വ്യത്യസ്ഥമാണെന്നും ലാല്‍ പറയുന്നു. പ്രണവ് അതിരാവിലെ എഴുന്നേല്ക്കുകയോ അമ്പലങ്ങളില്‍ പോവുകയോ ഇല്ല. 20ലധികം രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പഠിക്കുന്ന ക്രിസ്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലായിരുന്നു പ്രണവിന്റെ വിദ്യാഭ്യാസം. അതിനാല്‍ പ്രണവിന്റെ ചിന്തകള്‍ പാശ്ചാത്യ രീതിയിലുള്ളതാണ്. പാശ്ചാത്യമായ തത്വശാസ്ത്രങ്ങളുടെ സ്വാധീനമാവാം അത്.

രാവിലെ എഴുന്നേറ്റ് കുളിക്കാനും അമ്പലത്തില്‍ പോകാനും എനിക്ക് നിര്‍ബന്ധിക്കാനാവില്ല. ഫിലോസഫി പഠിച്ചിട്ടുള്ള പ്രണവിന് അവന്റേതായ ഫിലോസഫിയുണ്ട്. അവന്‍ പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ദൈവത്തെ പ്രാര്‍ത്ഥിക്കാന്‍ പറയാന്‍ എനിക്കാവില്ല. ഒരു ദൈവത്തെ പ്രാര്‍ത്ഥിച്ചാല്‍ എന്തു ഫലം കിട്ടുമെന്ന് അവന്‍ ചോദിക്കാറുണ്ട്. വ്യക്തമായ മറുപടി എന്റെ പക്കല്‍ ഇല്ലാത്തതിനാല്‍ തര്‍ക്കിക്കാന്‍ പോകാറില്ല. ലാല്‍ പറയുന്നു. പ്രണവിന്റെ സിനിമാ കാര്യങ്ങളിലും താന്‍ ഇടപെടാറില്ലയെന്നും അവന് കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള പ്രാപ്തിയുണ്ടെന്നും പറയുന്ന ലാല്‍ പ്രണവ് ഉപദേശങ്ങള്‍ ചോദി്ക്കുമ്പോള്‍ അതു നല്‍കാറുണ്ടെന്നും പറയുന്നു.

Related posts