ഒ​ടി​ടി റി​ലീ​സ്: തിയ​റ്റ​റു​ക​ള്‍ അ​ട​ച്ചി​ട്ടു ഫിയോകിന്‍റെ സ​മ​രം


കൊ​ച്ചി: മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യു​ള്ള ഒ​ടി​ടി റി​ലീ​സി​നെ​തി​രെ തി​യേ​റ്റ​റു​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് ന​ട​ത്തു​ന്ന സൂ​ച​ന സ​മ​രം തു​ട​ങ്ങി. സ​മ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി​ട്ട് ഇ​ന്നും നാ​ളെ​യും തീ​യ​റ്റ​റു​ക​ള്‍ അ​ട​ഞ്ഞു കി​ട​ക്കും.

സി​നി​മ, തി​യേ​റ്റ​റി​ല്‍ റി​ലീ​സ് ചെ​യ്ത് 42 ദി​വ​സം ക​ഴി​ഞ്ഞാ​ല്‍ മാ​ത്ര​മേ ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മി​ല്‍ റി​ലീ​സ് ചെ​യ്യാ​വൂ എ​ന്നാ​യി​രു​ന്നു തി​യേ​റ്റ​ര്‍ ഉ​ട​മ​ക​ളും നി​ര്‍​മാ​താ​ക്ക​ളും ത​മ്മി​ലു​ള്ള ധാ​ര​ണ.

എ​ന്നാ​ല്‍ ചി​ല നി​ര്‍​മാ​താ​ക്ക​ള്‍ ഈ ​ക​രാ​ര്‍ പൂ​ര്‍​ണ​മാ​യും ലം​ഘി​ക്കു​ന്നു​വെ​ന്നാ​ണ് ഫി​യോ​ക്കി​ന്‍റെ പ​രാ​തി. ഇ​തേ തു​ട​ര്‍​ന്നാ​ണ് ര​ണ്ടു ദി​വ​സം തി​യ​റ്റ​റു​ക​ള്‍ അ​ട​ച്ച് സ​മ​രം ന​ട​ത്തു​ന്ന​ത്. അ​തേ​സ​മ​യം, എ​ക്‌​സി​ബി​റ്റേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍റെ തി​യേ​റ്റ​റു​ക​ള്‍ അ​ട​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment