ഉ​പ​ക​ര​ണ​ങ്ങ​ളെ​ത്തി, മെഡിക്കൽ കോളജിൽ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് സ​ജ്ജ​മാ​കു​ന്നു; ഒ​രു മാ​സ​ത്തി​ന​കം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കും

സ്വ​ന്തം ലേ​ഖ​ക​ൻ
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ ഉ​ത്പാ​ദ​ന പ്ലാ​ന്‍റ് സ​ജ്ജ​മാ​കു​ന്നു. ഇ​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ലെ​ത്തി.ഒ​രു മാ​സ​ത്തി​ന​കം പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​ക്കാ​നാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഒ​ന്ന​ര കോ​ടി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ലാ​ന്‍റ് സ​ജ്ജ​മാ​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഓ​ക്സി​ജ​ൻ പ്ലാ​ന്‍റി​ലെ മെ​ഷി​ന​റി​ക​ൾ സ്ഥാ​പി​ക്കു​ന്ന പ​ണി​ക​ളാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തോ​ടെ ആ​ശു​പ​ത്രി​യി​ലേ​ക്കാ​വ​ശ്യ​മാ​യ ഓ​ക്സി​ജ​ൻ ഇ​വി​ടെ സ്വ​ന്ത​മാ​യി ഉ​ത്പാ​ദി​പ്പി​ക്കാ​നാ​കും. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ആ​വ​ശ്യ​മു​ള്ള ശ​രാ​ശ​രി 200 മു​ത​ൽ 300 യൂ​ണി​റ്റ് ഓ​ക്സി​ജ​ൻ ഈ ​പ്ലാ​ന്‍റി​ലൂ​ടെ ഉ​ത്പാ​ദി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന പു​തി​യ സ​ർ​ക്കാ​രി​ലെ ആ​രോ​ഗ്യ​വ​കു​പ്പു മ​ന്ത്രി​ക്ക് ഉ​ദ്ഘാ​ട​നം ന​ട​ത്താ​ൻ സാ​ധി​ക്കും വി​ധ​മാ​ണ് ഓ​ക്സി​ജ​ൻ പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള് ആ​ശു​പ​ത്രി​യു​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് സ​മീ​പ​ത്താ​യാ​ണ് ആ​ശു​പ​ത്രി വ​ക സ്ഥ​ല​ത്ത് പു​തി​യ പ്ലാ​ന്‍റ് ഒ​രു​ങ്ങു​ന്ന​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പ്രാ​ണ എ​യ​ർ ഫോ​ർ കെ​യ​ർ പ​ദ്ധ​തി​ക്കും പു​തി​യ പ്ലാ​ന്‍റ് സ​ഹാ​യ​മാ​കും. കോ​വി​ഡ് ​ഗി​ക​ൾ​ക്കു വേ​ണ്ട ഓ​ക്സി​ജ​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​പ്പാ​ക്കി വ​രു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

കോ​ഴി​ക്കോ​ട്, കോ​ട്ട​യം, ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക​ളി​ലും ഓ​ക്സി​ജ​ൻ ഉ​ത്പാ​ദ​ക പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment